സ്വന്തമായി പെർഫ്യൂം ബ്രാൻഡിറക്കി നടി സാമന്ത റൂത്ത് പ്രഭു. ഇക്കഴിഞ്ഞ ദിവസമായിരുന്നു പരിപാടി നടന്നത്. 'സീക്രട്ട് ആൽക്കെമിസ്റ്റ്' എന്നാണ് ബ്രാൻഡിന്റെ പേര്.

To advertise here,

സാമന്തയുടെ അടുത്ത സുഹൃത്തുക്കളെല്ലാം പരിപാടിയിൽ പങ്കെടുത്തു. നടി തമന്നയും ചടങ്ങിലെത്തി. എന്നാൽ ശ്രദ്ധേയമായത് സംവിധായകൻ രാജ് നിദിമൊരുവിന്റെ സാന്നിധ്യമാണ്. ലോഞ്ചിങ് പരിപാടിയിൽനിന്നുള്ള ചിത്രങ്ങൾ സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോഴും ശ്രദ്ധിക്കപ്പെട്ടത് രാജ് തന്നെയാണ്. ''സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഇടയിൽ. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുവയ്പ്പുകൾ ഞാൻ നടത്തി. റിസ്‌കുകൾ എടുക്കുക, എന്റെ ബോധത്തെ വിശ്വസിക്കുക, മുന്നോട്ട് പോകുമ്പോൾ പഠിക്കുക. ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്'', ചിത്രങ്ങൾക്കൊപ്പം സാമന്ത കുറിച്ചു.

രാജിനൊപ്പമുള്ള ചിത്രം കണ്ടതോടെ സാമന്ത പ്രണയത്തിന്റെ സോഫ്റ്റ് ലോഞ്ചിങ് കൂടിയാണ് നടത്തിയതെന്നാണ് ആരാധകർ പറയുന്നത്. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നുതുടങ്ങിയിട്ട് കുറച്ചുനാളുകളായി. സാമന്തയുടെ അവധിക്കാലചിത്രങ്ങളിലെല്ലാം രാജ് ഇടംപിടിക്കാറുണ്ട്.

കഴിഞ്ഞവർഷം നടന്ന പിക്കിൾബോൽ ടൂർണമെന്റിൽ സാമന്ത എത്തിയത് രാജിനൊപ്പമാണ്. അതിന്റെ ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടയിലെ അവരുടെ ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തു. താൻ ആദ്യമായി നിർമിക്കുന്ന 'ശുഭം' റിലീസാവുന്നതിനുമുമ്പ് സാമന്ത, തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. സോഷ്യൽ മീഡിയയിൽ വൈറലായ ആ ചിത്രങ്ങളിലെല്ലാം സാമന്തയ്ക്കൊപ്പം രാജും ഉണ്ടായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi