ഹരിയാനയിൽ ഏകദേശം 10 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നൊരു നിർമിതിയാണ് നടൻ സെയ്ഫ് അലി ഖാന്റെ കുടുംബസ്വത്തായ പട്ടൗഡി കൊട്ടാരം. 1935-ൽ നവാബ് ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയാണിത് നിർമിച്ചത്. തന്റെ മുത്തശ്ശൻ ഇങ്ങനെയൊന്ന് നിർമിക്കാൻ ഒരു കാരണമുണ്ടായിരുന്നുവെന്നും അത് സ്നേഹത്തിന്റെ പ്രതീകമായിരുന്നെന്നും പറയുകയാണ് സെയ്ഫ് അലി ഖാന്റെ സഹോദരി സോഹ അലി ഖാൻ.
"എൻ്റെ മുത്തശ്ശി ഭോപ്പാലിന്റെ ബീഗവും മുത്തശ്ശൻ പട്ടൗഡി നവാബുമായിരുന്നു, അദ്ദേഹം അവരെ വർഷങ്ങളോളം പ്രണയിച്ചെങ്കിലും വിവാഹം കഴിക്കാൻ അനുമതിയുണ്ടായിരുന്നില്ല. മുത്തശ്ശിയുടെ അച്ഛനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം പട്ടൗഡി കൊട്ടാരം നിർമ്മിച്ചത്."-സോഹ പറഞ്ഞു. പട്ടൗഡി കൊട്ടാരത്തിൽ ധാരാളം പരവതാനികൾ വിരിച്ചതിന്റെ കാരണവും സോഹ വെളിപ്പെടുത്തി, മാർബിളിന് പണം തികയാതെ വന്നപ്പോൾ, ഒരുപാട് സ്ഥലത്ത് സിമന്റ് മാത്രമാണ് ഇട്ടിരിക്കുന്നതെന്നും അതിനു മുകളിൽ പരവതാനികൾ വിരിച്ചിരിക്കുകയാണെന്നും സോഹ പറയുന്നു.
Also Read
ബ്രിട്ടീഷ് വാസ്തുശില്പി റോബർട്ട് ടോർ റസ്സലിന്റെ രൂപകൽപ്പനയിലാണ് പട്ടൗഡി കൊട്ടാരം പിറന്നത്. ഏകദേശം 150 മുറികളാണിവിടെയുള്ളത്.
സൈഫ് അലി ഖാനാണ് കൊട്ടാരത്തിൻ്റെ ഉടമയെങ്കിലും, സോഹ അലി ഖാനും അതിലൊരു അവകാശമുണ്ട്. മുൻപ് കൊട്ടാരത്തിൻ്റെ ജനറേറ്റർ റൂം ആയിരുന്ന ഭാഗമാണത്. വർഷങ്ങൾക്കു മുമ്പ് കൊട്ടാരം ഒരു ഹോട്ടൽ ശൃംഖലയ്ക്ക് പാട്ടത്തിനു നൽകിയിരുന്നു. ആ സമയത്ത് ഈ ജനറേറ്റർ റൂം രണ്ടു കിടപ്പുമുറികളുള്ള ഒരു അപ്പാർട്ട്‌മെൻ്റാക്കി മാറ്റി. കൊട്ടാരം ഒരു ഹോട്ടൽ ശൃംഖലയ്ക്ക് പാട്ടത്തിനു നൽകിയപ്പോൾ ആ മുറി കുടുംബത്തിന് കിട്ടുകയായിരുന്നു.
പിന്നീട് "ജനറേറ്റർ റൂം" എങ്ങനെയാണ് തന്റെ ഓഹരിയായി മാറിയതെന്നും എന്തുകൊണ്ടാണ് അതിൻ്റെ പരിപാലനത്തിനായി താൻ പണം നൽകുന്നതെന്നും അവർ വിശദീകരിച്ചു.
"എനിക്കുള്ളത് ജനറേറ്റർ റൂം ആയിരുന്നു. കൊട്ടാരം നീമ്രാന ഹോട്ടൽസിന് പാട്ടത്തിനു നൽകിയിരുന്നു, അപ്പോൾ എൻ്റെ മാതാപിതാക്കൾക്ക് താമസിക്കാൻ ഒരു സ്ഥലം ആവശ്യമായി വന്നു, അതിനാൽ ജനറേറ്റർ റൂം വളരെ നല്ല ഒരു 2-BHKക്ക് തുല്യമായി മാറ്റി. എൻ്റെ മാതാപിതാക്കൾ ജനറേറ്റർ റൂമിലേക്ക് താമസം മാറി, അത് വളരെ നല്ലൊരു പ്രോപ്പർട്ടിയായി അവർ മാറ്റി, ഇപ്പോൾ അത് എനിക്കുള്ളതാണ്”. കൊട്ടാരത്തിൻ്റെ ബാക്കി ഭാഗങ്ങൾ സൈഫ് അലി ഖാനാണെങ്കിലും, തൻ്റെ സ്വത്തിൻ്റെ ഭാഗത്തിൻ്റെ പരിപാലനത്തിന് താൻ ഉത്തരവാദിയാണെന്ന് സോഹ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാജകീയ ഭവനമായിട്ടും, കൊട്ടാരത്തിന് വെള്ളനിറം മാത്രം നൽകുന്നതിനെപ്പറ്റിയും സോഹ വിശദീകരിച്ചു.
"ഞങ്ങൾ പട്ടൗഡിയിൽ വെള്ളപൂശുന്നു, പെയിൻ്റ് ചെയ്യുന്നില്ല കാരണം അതാണ് ചിലവ് കുറഞ്ഞത്. കുറേക്കാലമായി പുതിയതായി ഒന്നും വാങ്ങിയിട്ടില്ല. ആ സ്ഥലത്തിൻ്റെ വാസ്തുവിദ്യയാണ് ഏറ്റവും ആകർഷകമായത്, വസ്തുക്കളല്ല, അലങ്കാരങ്ങളല്ല."
ദശാബ്ദങ്ങളോളം പട്ടൗഡി കുടുംബത്തിൻ്റെ കൈവശമായിരുന്നു കൊട്ടാരം. പിന്നീട് പാട്ടത്തിനു നൽകി. 2011-ൽ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ മരണശേഷം സൈഫ് അലി ഖാൻ കൊട്ടാരം തിരികെ വാങ്ങിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പാട്ടം അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും വലിയ സാമ്പത്തിക ക്രമീകരണം ഇതിന് ആവശ്യമായി വന്നുവെന്നും സെയ്ഫ് തുറന്നുപറയുകയും ചെയ്തു. Heritage ആയി ലഭിച്ചു എന്ന് പറയപ്പെടുന്ന വീടു പോലും സിനിമയിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ് തിരികെ നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കൊട്ടാരം കുടുംബത്തിൻ്റെ സ്വകാര്യ ഭവനമായാണ് ഉപയോഗിക്കുന്നത്. ഷൂട്ടിങ്ങുകൾക്കായി ഇടയ്ക്കിടെ വാടകയ്ക്കും നൽകുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Soha Ali Khan owns a converted two-bedroom apartment that was formerly the palace's generator room., The Pataudi Palace is whitewashed instead of painted to manage maintenance costs effectively., Saif Ali Khan clarified he did not 'buy back' the palace, but terminated a lease agreement with a hotel chain., The 150-room estate was built in 1935 by Nawab Iftikhar Ali Khan Pataudi., The palace serves as a private family residence and a filming location, preserving the Pataudi family legacy.
Published: 09 Jul 2026, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented