
വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം(Instagram/wikkiofficial)
സംവിധായകന് വിഘ്നേഷ് ശിവന് ഭാര്യയും നടിയുമായ നയന്‍താരയ്ക്ക നല്കിയ പിറന്നാള്‍ സമ്മാനത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് സ്പെക്ടര് കാറാണ് വിഘ്നേഷ് സമ്മാനമായി നല്‍കിയത്. ഇത് ഏകദേശം 10 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ആയിരുന്നു ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ 41-ാം പിറന്നാള്‍. പുതിയ കാറിനൊപ്പമുളള ചിത്രങ്ങള്‍ ഉടന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി.
പുതിയതായി വാങ്ങിയ കാറിനൊപ്പമുള്ള കുടുംബ ചിത്രം വിഘ്നേഷ് ശിവന് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചു. 'എന്റെ അഴകി, നിന്നെ ഞാന്‍ ഭ്രാന്തമായി സ്നേഹിക്കുന്നു’ എന്നായിരുന്നു അദ്ദേഹം പോസ്റ്റിന് നല്കിയ അടിക്കുറിപ്പ്. അളവറ്റ സ്നേഹവും, നല്ല നിമിഷങ്ങളും നല്കി അ നുഗ്രഹിക്കുന്ന ദൈവത്തിനും നന്ദി പറഞ്ഞുകൊണ്ടായുരുന്നു താരത്തിന്റെ കുറിപ്പ്. മക്കളായ ഉയിരിനും ഉലഗിനുമൊപ്പം പുതിയ കാറിനരികില്‍ നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
തന്റെ പുതിയ സിനിമകളുടെ ചിത്രീകരണ തിരക്കുകളിലാണ് നയന്‍താര. ചിരഞ്ജീവി, ബാലകൃഷ്ണ, യാഷ് എന്നീ നടന്മാര്ക്കൊപ്പമുള്ള സിനിമകളും, തമിഴിലും മലയാളത്തിലുമായ നിരവധി പ്രോജക്റ്റുകളും താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്. ജോലിത്തിരക്കുകള്‍ക്കിടയിലും നയന്‍താര കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പ്രത്യേകം സമയം കണ്ടെത്താറുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2022-ലാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഭാര്യയുടെ പിറന്നാളിന് ആഢംബര വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ് വിഘ്നേഷ് ശിവന്. ഈ രീതി 2023-ലാണ് ആരംഭിച്ചത്. അന്ന് വിഘ്നേഷ് ശിവന് നയന്‍താരയ്ക്ക് ഏകദേശം 3 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് മേബാക്ക് സമ്മാനിച്ചു. 2024-ല്‍ 5 കോടി രൂപ വിലവരുന്ന മെഴ്സിഡസ്-ബെന്‍സ് മേബാക്ക് ജിഎല്‍എസ് 600 ആണ് അദ്ദേഹം സമ്മാനിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vignesh Shivan gifted Nayanthara a Rolls-Royce Black Badge Spectre for her birthday, worth ₹10 crore. Fans are stunned by the luxurious present! See photos and details.
Published: 19 Nov 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented