ഡാക്കു മഹാരാജ്, കിങ്ഡം, മാഡ് സ്ക്വയർ, ലക്കി ഭാസ്കർ തുടങ്ങിയ വമ്പൻ പ്രോജക്ടുകൾ നിർമ്മിച്ച സൂര്യദേവര നാഗ വംശിയുടെ ഏറ്റവും പുതിയ നിർമാണ ചിത്രമായ മാസ് ജതാര ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. കല്യാൺ ശങ്കർ സംവിധാനം ചെയ്ത് രവി തേജ നായകനായെത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ, ലോക ചാപ്റ്റർ 1: ചന്ദ്രയെക്കുറിച്ചുള്ള നാഗ വംശിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ലോക തെലുങ്കിലാണ് സംവിധാനം ചെയ്തതെങ്കിൽ ഇത്രത്തോളം വിജയിക്കില്ലായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
'ലോക' ഒരു തെലുങ്ക് ചിത്രമായിരുന്നെങ്കിൽ, ആളുകൾ അതിനെ വിമർശിക്കാൻ ഒരുപാട് വഴികൾ കണ്ടെത്തുമായിരുന്നു. കഥ, വളരെ പതിയെയാണ് നീങ്ങുന്നത്, ഒഴുക്കില്ല എന്നൊക്കെ അവർ പറയുമായിരുന്നു. ആരും സിനിമ കാണുമായിരുന്നില്ല.”
'ലോക’ യുടെ തെലുങ്ക് പതിപ്പിന്റെ വിതരണക്കാരൻ നാഗ വംശിയായിരുന്നു. മറ്റ് സിനിമാമേഖലകളെ അപേക്ഷിച്ച് തെലുങ്ക് സിനിമകളോടുള്ള പ്രേക്ഷകരുടെ, സൂക്ഷ്മമായ മനോഭാവത്തെക്കുറിച്ച് നാഗ വംശിയ്ക്ക് ബോധ്യമുണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. തെലുങ്ക് പ്രേക്ഷകരുടെ സിനിമ കാണുന്ന ശൈലി പ്രവചനാതീതമാണെന്നും നാഗ വംശി പറഞ്ഞു. “ഇന്ന് സിനിമാപ്രേമികൾ വളരെ അക്ഷമരാണ്. അവർക്ക് എന്ത് ഇഷ്ടപ്പെടുമെന്ന് ആർക്കും പറയാൻ കഴിയില്ല. ഉദാഹരണത്തിന്, ലിറ്റിൽ ഹാർട്ട്സ് എന്ന സിനിമയിൽ വലിയ താരങ്ങളില്ല, സംവിധായകനും സുപരിചിതനല്ല. എന്നിട്ടും, അതോടൊപ്പം റിലീസ് ചെയ്ത താരചിത്രത്തേക്കാൾ വലിയ സ്വീകാര്യതയാണ് ആ സിനിമയുടെ പ്രീമിയർ ഷോകൾക്ക് ലഭിച്ചത്.”
സാധാരണ സീസണിലും ആഘോഷവേളകളിലും റിലീസ് ചെയ്യുന്ന ചിത്രങ്ങളോട് പ്രേക്ഷകരുടെ വ്യത്യസ്ത മനോഭാവങ്ങളെക്കുറിച്ച് ഇതോടൊപ്പം രവി തേജയും നാഗ വംശിയും ചർച്ചചെയ്തു. സീസൺ അല്ലാത്ത സമയങ്ങളിൽ റിലീസ് ചെയ്യുന്ന സിനിമകളെ പ്രേക്ഷകർ കൂടുതൽ വിമർശനാത്മകമായി കാണുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
'ലോക: ചാപ്റ്റർ 1 ചന്ദ്ര'യുടെ തെലുങ്ക് പതിപ്പ്, ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 16 കോടി രൂപ നേടി. റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രത്തിന്റെ ആഗോള കളക്ഷൻ ഏകദേശം 303.26 കോടി രൂപയായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Naga Vamsi, producer of `Mass Jathara` and `Lokam Chapter 1: Chandra`, reveals why `Lokam` succeeded as a Telugu film.
Published: 23 Oct 2025, 10:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented