ലോകമെങ്ങും പുതുവർഷത്തെ വരവേൽക്കുകയാണ്. പല രാജ്യങ്ങളും പല സമയത്താണ് പുതിയ വർഷത്തിലേക്ക് കടക്കുന്നത്. ഇന്ത്യയിൽ പുതുവർഷം എത്തുന്നതിനുമുമ്പേ ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങളുണ്ട്. അതിനുശേഷം ആഘോഷിക്കുന്ന സ്ഥലങ്ങളുമുണ്ട്.
ലോകത്തിൽ ഏറ്റവുമാദ്യം പുതുവർഷത്തെ വരവേൽക്കുന്ന രാജ്യം ഏതെന്നറിയാമോ? കിരിബാത്തി ദ്വീപ് രാജ്യത്തിലെ കിരിതിമാറ്റി ദ്വീപാണത്. ക്രിസ്മസ് ദ്വീപ് എന്നും ഇതിന് പേരുണ്ട്. ഇത്തവണ ഡിസംബർ 31-ന് ഇന്ത്യൻസമയം വൈകുന്നേരം മൂന്നരയ്ക്കാണ് അവിടെ പുതുവർഷമെത്തിയത്. പസഫിക് സമുദ്രത്തിൽ വ്യാപിച്ചുകിടക്കുന്ന, 33 ദ്വീപുകൾ ചേർന്ന ചെറു ദ്വീപുരാഷ്ട്രമാണ് കിരിബാത്തി. ലോകത്തിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ ദ്വീപ് രാഷ്ട്രങ്ങളിലൊന്നാണിത്. 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലാണിത് വ്യാപിച്ചുകിടക്കുന്നത്. 2020-ലെ സെൻസസ് പ്രകാരം 1,19,000-മാണ് ഇവിടുത്തെ ജനസംഖ്യ.
ദക്ഷിണ പസഫിക് സമുദ്രത്തിലായി സ്ഥിതി ചെയ്യുന്ന അമേരിക്കൻ സമോവയിലും ഹൗലാന്റ് ആന്റ് ബേക്കർ ദ്വീപുകളിലുമാണ് അവസാനമായി പുതുവർഷമെത്തുന്നത്. ഹൗലാന്റ് ആന്റ് ബേക്കർ ദ്വീപുകളിൽ ജനവാസമില്ല. ഹൗലാന്റ് മറ്റൊരു സംഭവത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇവിടേക്കുള്ള യാത്രയിലാണ് അമേരിക്കൻ വനിതാ പൈലറ്റായിരുന്ന അമേലിയ ഇയർഹാർട്ടിനെയും അവരുടെ ഗൈഡായ ഫ്രെഡ് നൂനാനെയും അവർ സഞ്ചരിച്ച വിമാനത്തിനൊപ്പം കാണാതാവുന്നത്. ഹൗലാന്റിന് 7000 മൈലുകൾക്കിപ്പുറം വെച്ചാണ് അവരുടെ വിമാനത്തിൽനിന്ന് അവസാനസന്ദേശമെത്തിയത്. അമേലിയയുമായുള്ള ബന്ധമാണ് ഹൗലാന്റിനെ ഇന്നും ചർച്ചയിൽ നിലനിർത്തുന്നത്.
90 ശതമാനം ഭൂപ്രദേശവും മഴക്കാടുകളാൽ മൂടപ്പെട്ടിരിക്കുന്ന ഇടമാണ് അമേരിക്കൻ സമോവ. 2024-ലെ കണക്കനുസരിച്ച്, ഇവിടുത്തെ ജനസംഖ്യ ഏകദേശം 47,400 ആണ്. കിരിതിമാറ്റിയിൽ പുതുവർഷമെത്തി ഏകദേശം 26 മണിക്കൂറിനുശേഷമാണ് ഈ സ്ഥലങ്ങൾ പുതുവർഷത്തിലേക്ക് കടക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the island nation that welcomes the New Year first. Learn about Kiribati`s unique time zone and when the rest of the world celebrates
Published: 01 Jan 2026, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented