വ്യവസായി സഞ്ജയ് കപൂറിന്റെ അപ്രതീക്ഷിതമരണം കുടുംബത്തിൽ വലിയൊരു സ്വത്തുതർക്കമാണ് തുടങ്ങിവെച്ചത്. 30,000 കോടി രൂപയുടെ മൊബിലിറ്റി ടെക് കമ്പനിയാണ് സഞ്ജയ് യുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സോന കോംസ്റ്റാർ. മരണശേഷം, കമ്പനിയുടെ നിയന്ത്രണത്തെച്ചൊല്ലി കുടുംബവഴക്കും കേസുമെല്ലാം നടക്കുന്നുണ്ട്. ഇതിനിടെ, സഞ്ജയുടെ സഹോദരി മന്ദിര കപൂർ അദ്ദേഹത്തിന്റെ മുൻ ഭാര്യയും നടിയുമായ കരിഷ്മ കപൂറിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണിപ്പോൾ. കരിഷ്മ നല്ല അമ്മയാണെന്നും കുടുംബത്തെ ഒന്നാക്കി നിർത്താൻ സഹായിച്ചുവെന്നും മന്ദിര പറയുന്നു. ഒപ്പം അവരുടെ മക്കൾക്കും കുടുംബ സ്വത്തിൽ ഓഹരിക്ക് അർഹതയുണ്ടെന്ന് മന്ദിര ഊന്നിപ്പറഞ്ഞു.
'ആ ബഹുമതി ഞാനവർക്ക് നൽകണം. കുടുംബത്തെ ഒന്നായി നിലനിർത്തുന്നതിൽ അവർ വലിയൊരു പങ്കാണ് വഹിച്ചത്. എങ്ങനെയെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഏതൊരമ്മയെയും പോലെ അവർ മക്കൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്.'-എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു,
സഞ്ജയുടെ മരണശേഷം കരിഷ്മയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മന്ദിരയുടെ മറുപടി ഇങ്ങനെയായിരുന്നു, 'തീർച്ചയായും. അവർ സഞ്ജയുടെ ഭാര്യ പ്രിയ സച്ച്ദേവുമായും ബന്ധപ്പെടുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്. സത്യം പറഞ്ഞാൽ ഞങ്ങൾക്കെല്ലാവർക്കും നല്ല ബന്ധമാണുണ്ടായിരുന്നത്. കുട്ടികൾ അമ്മയെ കാണാൻ വരുമായിരുന്നു. ഞങ്ങൾ എല്ലാവരും പരസ്പരം ബന്ധപ്പെടാറുണ്ട്. ഇതൊരു കുടുംബവഴക്കായി മാറേണ്ട ഒന്നല്ല'. അതേസമയം, കുടുംബനാഥയ്ക്ക് അവരുടെ സ്ഥാനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ദിര പറഞ്ഞു. അച്ഛന്റെ സ്വപ്നങ്ങൾ മുന്നോട്ട് കൊണ്ടുപോകണം. കുടുംബത്തിൽ നിന്ന് എല്ലാം തട്ടിയെടുക്കപ്പെട്ടു. അച്ഛനോടൊപ്പം സ്ഥാപകരിൽ ഒരാളായ അമ്മയ്ക്ക് അൽപം ബഹുമാനം നൽകേണ്ടതായിരുന്നെന്നും മന്ദിര അഭിപ്രായപ്പെട്ടു.
ഇന്ത്യാ ടുഡേയ്ക്ക് നൽകിയ മറ്റൊരു അഭിമുഖത്തിൽ, സമൈറയ്ക്കും കിയാനും സ്വത്തിലുള്ള അവകാശത്തെക്കുറിച്ച് അവർ ആവർത്തിച്ചു, 'എന്റെ അച്ഛനും അമ്മയ്ക്കും അവരുടെ പേരക്കുട്ടികളോട് വലിയ വാത്സല്യമായിരുന്നു. സമൈറയും കിയാനും എപ്പോഴും ഈ കുടുംബത്തിന്റെ ഭാഗമാണ്. അവരെക്കുറിച്ച് അഭിമാനമുണ്ട്, ഒരുപാട് സ്നേഹവും. എന്റെ സഹോദരനും അവരെ ലാളിച്ചിരുന്നു.'
സഞ്ജയുടെയും മന്ദിരയുടെയും അമ്മയായ റാണി കപൂർ, തന്റെ ഭർത്താവ് സുരീന്ദർ കപൂറിന്റെ സാമ്രാജ്യത്തിന്റെ ഏക അവകാശിയും സോന കോംസ്റ്റാർ ഉൾപ്പെടെയുള്ള ഗ്രൂപ്പിലെ ഭൂരിഭാഗം ഓഹരികളുടെ ഉടമയും താനാണെന്ന് അവകാശപ്പെട്ട് നേരത്തേ കമ്പനിയുടെ ബോർഡിന് കത്തയച്ചിരുന്നു. മരുമകളായ പ്രിയ സച്ച്ദേവ് കപുറിനെ ബോർഡിലെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാനുള്ള രേഖകളിൽ ഒപ്പിടാൻ തന്നെ നിർബന്ധിച്ചുവെന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ, 2019 മുതൽ കമ്പനിയിൽ റാണി കപൂറിന് യാതൊരു പങ്കുമില്ലെന്നാണ് കമ്പനിയുടെ പക്ഷം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sunjay Kapur`s sister praises Karisma Kapoor`s motherhood amid family battle over Rs 30,000 cr fortune.
Published: 18 Aug 2025, 01:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented