ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഗായികയാണ് കനിക കപൂര്‍. മേഘാലയയിലെ 'മെഗോംങ് ഫെസ്റ്റിവലില്‍' കനിക അടുത്തിടെ പങ്കെടുത്ത പരിപാടി, ഒരു അപ്രതീക്ഷിത സംഭവത്തില്‍ കലാശിച്ചു. അവരുടെ തത്സമയ പ്രകടനത്തിനിടെ ഒരു പുരുഷന്‍ വേദിയില്‍ വെച്ച് അവരെ കയറിപ്പിടിച്ചതാണ് സംഭവം. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, നിരവധി പേര്‍ ഈ പ്രവൃത്തിയെ 'ലജ്ജാകരം' എന്ന് പറഞ്ഞ് അപലപിച്ചു.
അജ്ഞാതനായ ഒരു പുരുഷന്‍ പെട്ടെന്ന് സ്റ്റേജിലേക്ക് ഓടിക്കയറി, പൊതുവേദിയില്‍ വെച്ച് അവരെ എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുന്ന രീതിയില്‍ കാലുകളില്‍ പിടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ബാരിക്കേഡുകള്‍ കടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ക്ക് സ്റ്റേജില്‍ കനികയുടെ അടുത്തെത്താന്‍ കഴിഞ്ഞു. അതിക്രമിച്ച് കടന്നിട്ടും, കനിക ശാന്തയായി പാട്ട് തുടര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് ആ വ്യക്തിയെ വലിച്ചുമാറ്റി.
ഈ ഞെട്ടിക്കുന്ന സംഭവം, ആരാധകര്‍ക്കിടയില്‍ നിരവധി പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ഒരു ലൈവ് ഷോയില്‍ ഇത്തരമൊരു സ്വകാര്യത ലംഘനം എങ്ങനെ സാധ്യമായി എന്ന് പലരും ചോദ്യം ചെയ്തു. 'ദുബായില്‍ ആയിരുന്നെങ്കില്‍ 10 വര്‍ഷം തടവ് ലഭിച്ചേനെ. ഇന്ത്യയില്‍, ഇത്രയധികം ശ്രദ്ധാകേന്ദ്രമായ വേദിയില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല,' എന്നിങ്ങനെ കമന്റുകള്‍ വന്നു.
'സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് എങ്ങനെ ഇത് ചെയ്യാന്‍ കഴിയും, ഇത് വളരെ ലജ്ജാകരമാണ്. എല്ലാ കലാകാരന്മാരും, ബഹുമാനം അര്‍ഹിക്കുന്നു. ആരാധകര്‍ അതിരുകള്‍ ലംഘിച്ച് ഷോയെ തടസ്സപ്പെടുത്തുന്നത് കാണുന്നത് ശരിക്കും നിരാശാജനകമാണ്. ഒരു കലാകാരിക്കും ഇത്തരത്തിലുള്ള അവസ്ഥ നേരിടേണ്ടി വരരുത്. ഞങ്ങള്‍ കനിക്ക കപൂറിനൊപ്പം നില്‍ക്കുന്നു’ എന്ന് കനിക കപൂറിന്റെ ഒരു ഫാന്‍ പേജ് പങ്കുവെച്ചു.
‘ആരാധകരുമായുള്ള ഇടപെടലുകള്‍ ഒരിക്കലും ശല്യപ്പെടുത്തലായി മാറരുത്. ഒരു കലാകാരനോടുള്ള നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ല. സുരക്ഷയുടെ കാര്യമോ? ഒരു ചെറുപ്പക്കാരന്‍ സ്റ്റേജിലേക്ക് വരുന്നത് കാണാന്‍ കഴിയാത്ത തരത്തിലുള്ള സുരക്ഷ എന്തിനാണ്? കനിക മാമിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍?’ എന്നിങ്ങനെയും പ്രതികരിച്ച് ആളുകള്‍ രംഗത്തെത്തി.
‘രാഗിണി എംഎംഎസ്- 2’ലെ ബേബി ഡോള്‍, ‘റോയി’യിലെ ചിറ്റിയാന്‍ കലായ്യാന്‍, ‘ഹാപ്പി ന്യൂ ഇയറി’ലെ ലൗലി തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളിലൂടെയാണ് കനിക കപൂര്‍ അറിയപ്പെടുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Singer Kanika Kapoor was subjected to an alarming incident during her live performance at the `Megong Festival` in Meghalaya. A man rushed the stage, grabbed her legs, causing outrage. Watch the viral video.
Published: 10 Dec 2025, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented