കനിഷ്‌കന്റെ ഭരണകാലത്താണ് ഇന്ത്യയില്‍ ശകവര്‍ഷ കലണ്ടര്‍ പരിചയപ്പെടുത്തുന്നത്. പന്ത്രണ്ട് മാസങ്ങളുള്ള ഇന്ത്യയുടെ സ്വന്തം കലണ്ടര്‍. കേരളത്തിനുമുണ്ട് നമ്മുടെ കാലാവസ്ഥയ്ക്കനുസരിച്ച് പന്ത്രണ്ട് മാസങ്ങളുള്ള ഒരു കലണ്ടര്‍. മിക്കവാറും എല്ലാ സംസ്‌കൃതികള്‍ക്കും സ്വന്തം കലണ്ടര്‍ ഉണ്ടാകാറുണ്ട്. എങ്കിലും ലോകത്താകമാനം സൗകര്യത്തിനായി ഗ്രിഗോറിയന്‍ കലണ്ടറാണ് ഉപയോഗിക്കാറുള്ളത്.
ഗ്രിഗറി എട്ടാമന്‍ പോപ്പായിരുന്ന കാലത്താണ് ജൂലിയന്‍ കലണ്ടറിന് ബദല്‍ കൊണ്ടുവരുന്നത്. അങ്ങനെ 1582-ല്‍ വന്ന കലണ്ടറിന് ഗ്രിഗോറിയന്‍ കലണ്ടര്‍ എന്ന് പേരുവന്നു. ക്രൈസ്തവവരാജ്യങ്ങള്‍ പുതിയ കലണ്ടറിനനുസരിച്ച് ജീവിതം പരുവപ്പെടുത്തി. എന്നാല്‍ സഭയുമായി അകന്നുനിന്നിരുന്ന രാജ്യങ്ങളില്‍ പതിയെയാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. കൊളോണിയലിസത്തിന്റെ ഭാഗമായി ലോകമാകെ ഗ്രിഗോറിയന്‍ കലണ്ടര്‍ വ്യാപിച്ചു.
ഇന്നും തനത് കലണ്ടര്‍ പിന്തുടരുന്ന രാജ്യങ്ങളുണ്ട്. എങ്കിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഗ്രിഗോറിയന്‍ കലണ്ടര്‍ തന്നെ ഉപയോഗിക്കും. എന്നാല്‍ ഏതാവശ്യത്തിനായാലും സ്വന്തം കലണ്ടറിന് മുന്‍ഗണന കൊടുക്കുന്ന പതിവാണ് എത്യോപ്യയ്ക്കുള്ളത്. ജീസ് കലണ്ടര്‍ എന്നാണ് ഈ ആഫ്രിക്കന്‍ രാജ്യത്തിന്റെ കലണ്ടര്‍ അറിയപ്പെടുന്നത്.
മുപ്പത് ദിവസങ്ങളുള്ള 12 മാസങ്ങളാണ് ഈ കലണ്ടറിനുള്ളത്. ബാക്കി വരുന്ന ദിവസങ്ങള്‍ ചേര്‍ന്ന് ഒരു പതിമൂന്നാം ദിവസവുമുണ്ട്. എല്ലാ നാലുവര്‍ഷം കൂടുമ്പോഴും അധിവര്‍ഷം വരും. ഗ്രിഗോറിയന്‍ കലണ്ടറിലെ സെപ്റ്റംബറിലാണ് മിക്കവാറും ജീസ് വര്‍ഷം ആരംഭിക്കുന്നത്.
ഒരു രാജ്യത്തിന്റെയും കോളനി ആയിട്ടില്ല എന്നതാണ് എത്യോപ്യയുടെ സവിശേഷത. അതുകൊണ്ട് തന്നെ പാരമ്പര്യത്തില്‍ നിന്നും കാര്യമായ വ്യതിചലനം അവര്‍ക്ക് ഉണ്ടായിട്ടുമില്ല. ലോകം 2025 പകുതിയിലെത്തി നില്‍ക്കുമ്പോഴും എത്യോപ്യയിലിത് 2017 ആയിട്ടേയുള്ളൂ.
എത്യോപ്യയില്‍ ഇതേത് ദിവസം എന്നറിയാന്‍ ഈ ലിങ്ക് തുറന്നുനോക്കൂ- https://www.ethiopiancalendar.net/#google_vignette
Content Highlights: ethiopian calendar has thirteen months and it lags behind gregorian calendar
Published: 03 Jun 2025, 11:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented