ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും കത്രീന കൈഫും ബിസിനസ് രംഗത്തേക്ക് കടന്നിട്ട് അധികകാലമായിട്ടില്ല. 2019-ലാണ് കത്രീന കൈഫ് 'Kay Beauty' എന്ന മേക്കപ്പ് ബ്രാൻഡ് തുടങ്ങുന്നത്. മൂന്നുവർഷം കഴിഞ്ഞ് 2022-ലാണ് 82°E എന്ന സ്‌കിൻ കെയർ ബ്രാൻഡിന് ദീപിക തുടക്കമിടുന്നത്. എങ്കിലും കോസ്‌മെറ്റിക് രംഗത്ത് വമ്പൻ ബ്രാൻഡുകളായി മാറിക്കഴിഞ്ഞു ഇതുരണ്ടും.
എന്നാൽ പുറത്തുവരുന്ന പുതിയ കണക്കുകൾ പ്രകാരം ദീപികയുടെ കമ്പനി നഷ്ടത്തിലാണ്, കത്രീനയുടേത് ലാഭത്തിലും. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനു സമർപ്പിച്ച ഫയലിങ്ങുകളിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ദീപികയുടെ ബ്രാൻഡ് നഷ്ടത്തിലാണെന്നും വരുമാനത്തിൽ കുറവുണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തികവർഷത്തിൽ 14.66 കോടിയാണ് കമ്പനിയുടെ വരുമാനം. 2023-24 വർഷത്തിലിത് 21.21 കോടിയായിരുന്നു. കഴിഞ്ഞവർഷത്തേതിൽനിന്ന് 30 ശതമാനത്തോളമാണ് കമ്പനിക്ക് നഷ്ടമുണ്ടായിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ ബ്രാൻഡിന് 12.26 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 2023-24 വർഷത്തിൽ 23 കോടിയിലധികമായിരുന്നു കമ്പനിയുടെ നഷ്ടം. നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ കഴിഞ്ഞുവെന്നത് ആശ്വാസകരമായ വാർത്തയാണ് ബ്രാൻഡിന്.
കമ്പനിയുടെ വരുമാനം വർധിപ്പിക്കാനും ചെലവുകൾ കുറയ്ക്കാനും നിരന്തരമായ ശ്രമങ്ങൾ മാനേജ്‌മെന്റ് നടത്തുന്നുവെന്നും കമ്പനി പറയുന്നു. പറയുക മാത്രമല്ല, ചെലവുകൾ കുറയ്ക്കാനുള്ള ശ്രമം കമ്പനി നടത്തുകയും ചെയ്യുന്നു. മാർക്കറ്റിങ് ചെലവ് ഒറ്റയടിക്ക് 15 കോടിയിലേറെയാണ് കുറച്ചത്. 2023-24 വർഷത്തിൽ മാർക്കറ്റിങ് ചെലവ് 20 കോടിയായിരുന്നു. 2024-25 വർഷത്തിൽ 4.4 കോടിയായി. 78 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2500 രൂപയിലാണ് 82°E-യുടെ ഉത്പന്നങ്ങളുടെ വില തുടങ്ങുന്നത്.
നേരെമറിച്ച് കത്രീന കൈഫിന്റെ 'Kay Beauty'-യുടെ വില്പനയിൽ വലിയ വർധനവാണ് കാണുന്നത്. 2024-25 വർഷത്തിൽ 45 ശതമാനത്തിലേറെ വർധനവുമായി കമ്പനിയുടെ വരുമാനം 88.23 കോടി രൂപയിലെത്തി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deepika Padukone`s 82°E faces losses while Katrina Kaif`s Kay Beauty thrives. Discover the financial performance of these Bollywood beauty brands
Published: 26 Nov 2025, 04:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented