ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ കൊലയാളികളിലൊരാൾ, കാലങ്ങളായി നൂറോളം മൃതദേഹങ്ങളെ ലൈംഗികമായി ഉപയോഗിച്ച നെക്രോഫൈൽ. ഡേവിഡ് ഫുള്ളറെന്ന എഴുപതുകാരന്റെ ഞെട്ടിപ്പിക്കുന്ന കഥയാണിത്. 1987-ലെ രണ്ട് കൊലപാതകക്കേസിൽ പിടിക്കപ്പെട്ടതോടെയാണ് പതിറ്റാണ്ടുകളായി ഇയാൾ മോർച്ചറിയിൽ നടത്തിയ ക്രൂരമായ ബലാത്സംഗവിവരങ്ങൾ പുറത്തുവരുന്നത്.

കെന്റ് ആന്റ് സസെക്‌സ് ആശുപത്രിയിലെയും ടൺബ്രിഡ്ജ് വെൽസ് ആശുപത്രിയിലെയും മെയിന്റനൻസ് ജീവനക്കാരനായിരുന്നു ഡേവിഡ് ഫുള്ളർ. മൃതശരീരങ്ങളോട് ലൈംഗിതാസക്തി തോന്നുന്ന നെക്രോഫീലിയ ഇയാൾക്കുണ്ടായിരുന്നു. സ്ത്രീകളോടും മൃതശരീരങ്ങളോടുമുള്ള തന്റെ ഈ താല്പര്യം ഡേവിഡ് രഹസ്യമായി സൂക്ഷിച്ചു.

ജീവനക്കാരനായിരുന്ന കാലഘട്ടത്തിൽ യുകെയിലെ കെന്റ് ആൻഡ് സസെക്‌സ് ആശുപത്രിയിലെയും ടൺബ്രിഡ്ജ് വെൽസ് ആശുപത്രിയിലെയും മോർച്ചറികളിൽ നൂറോളം മൃതദേഹങ്ങളെ പ്രായഭേദമന്യേ ലൈംഗികമായി ഉപയോഗിച്ചു. എന്നാൽ 1987-ൽ നടന്ന വെൻഡി നെല്ലിന്റെയും കരോലിൻ പിയേഴ്‌സിന്റെയും കൊലപാതകങ്ങളിലൂടെ മാത്രമാണ് ഡേവിഡ് എന്ന നെക്രോഫൈലിനെ പുറം ലോകമറിഞ്ഞത്. ഇരുവരെയും ക്രൂരമായി ബാലാത്സംഗം ചെയ്താണ് ഡേവിഡ് കൊലപ്പെടുത്തിയത്.

ആശുപത്രിയിലെ ആക്‌സസ് ഉപയോഗിച്ച് സിസിടിവി ഇല്ലാത്ത മോർച്ചറിയുടെ പ്രദേശങ്ങൾ ഫുള്ളർ മനസ്സിലാക്കി. ഈസ്റ്റ് സസെക്‌സിലെ ഹീത്ത്ഫീൽഡിലെ ഫുള്ളറിന്റെ വീട്ടിലെ കമ്പ്യൂട്ടർ ഹാർഡ് വെയറിൽ നിന്നും ലൈംഗികമായി ചൂഷണം ചെയ്ത 818,051 പെൺകുട്ടികളുടെ ചിത്രങ്ങളും 504 വീഡിയോകളും കണ്ടെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബലാത്സംഗം, ലൈംഗിക ചൂഷണം, കൊലപാതകം എന്നിവ ഡേവിഡിന്റെ ഹോബി ആയിരുന്നെന്നും ഇത് ചൂണ്ടിക്കാട്ടുന്നു. ഒരു വർഷത്തിനിടെ 444 തവണ ഡേവിഡ് മോർച്ചറിയിൽ പ്രവേശിച്ചതായും മൃതദേഹങ്ങളെ ജോലിസമയത്ത് മോർച്ചറിയിൽ നിന്ന് പുറത്തെടുത്തായും പരിശോധയിലൂടെ വ്യക്തമായി.

2020 ഡിസംബറിൽ ഡേവിഡ് പോലീസിന്റെ പിടിയിലായി. 2008 നും 2020 നുമിടയിൽ 78 സ്ത്രീകളെ താൻ ചൂഷണം ചെയ്തതായും രണ്ട് കൊലപാതകങ്ങളുൾപ്പെടെ ചെയ്തിട്ടുണ്ടെന്നും ഫുള്ളർ കുറ്റസമ്മതം നടത്തി. തുടരന്വേഷണത്തിലാണ് മൃതദേഹങ്ങളെപ്പോലും വെറുതെ വിടാത്ത ഡേവിഡിന്റെ ക്രൂരത പുറം ലോകമറിയുന്നത്. കേസുകളിൽ ജീവിതാവസാനം വരെ തടവുശിക്ഷയാണ് ഫുള്ളറിന് കോടതി വിധിച്ചത്.

സുരക്ഷാ പ്രോട്ടോകോളുകളുടെ അഭാവവും നിലവാരമില്ലാത്ത സുരക്ഷാക്രമീകരണവുമാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുണ്ടാകാൻ സാഹചര്യമൊരുക്കുന്നതെന്ന് അന്വേഷണ റിപ്പോർട്ടിലൂടെ വ്യക്തമായി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi