സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ചൂഷണത്തിനെതിരേ ശബ്ദമുയര്‍ത്തുന്നതില്‍ ഗായിക ചിന്മയി ശ്രീപാദ എന്നും മുന്നിലാണ്. ഇന്ത്യയിലെ 'മീ ടൂ' തുറന്നുപറച്ചിലുകള്‍ക്ക് കരുത്തേകിയ പല പ്രസ്താവനകളും ചിന്മയിയുടെ ഭാഗത്തുനിന്നുണ്ടായി. ഗാനരചയിതാവ് വൈരമുത്തുവിനും നടന്‍ രാധാ രവിക്കുമെതിരെ ചിന്മയി പീഡനാരോപണങ്ങള്‍ ഉന്നയിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതേസമയം, സിനിമാ രംഗത്തുനിന്ന് പ്രതികാര നടപടികളും ചിന്മയിക്ക് നേരിടേണ്ടിവന്നു.
ഇന്ത്യന്‍ പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ കന്യകകളായ സ്ത്രീകളെ കിട്ടാനില്ലെന്ന യുവാവിന്റെ പോസ്റ്റിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിന്മയി. സ്ത്രീയുടെ ചാരിത്ര്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്നതിനെ വിമര്‍ശിച്ച ചിന്മയി സ്ത്രീകള്‍ക്ക് മാത്രം ബാധകമായ നിയമത്തിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ജനുവരി ഒന്നിനാണ് ഒരു എക്‌സ് ഉപയോക്താവ് ഇത്തരത്തിലൊരു കമന്റുമായെത്തിയത്. 'ഇന്നലെ രാത്രി 1.2 ലക്ഷം പാര്‍സല്‍ കോണ്ടം ഡെലിവര്‍ ചെയ്‌തെന്നാണ് ബ്ലിങ്കിറ്റ് സി.ഇ.ഒ പോസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിലെ കണക്കുമാത്രമാണിത്, ബ്ലിങ്കിറ്റിലെ കണക്കും. മറ്റ് ഇ-കൊമേഴ്സ് സൈറ്റുകളും വിപണി വില്‍പ്പനയുമടക്കം ഒരു കോടിയിലേറെ വരും. ഈ തലമുറയില്‍ വിവാഹംചെയ്യാന്‍ കന്യകയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നത് ഭാഗ്യം'- എന്നായിരുന്നു കമന്റ്. വിവാദമായതോടെ ഇത് നീക്കം ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു, പക്ഷേ, അവര്‍ കന്യകമാരെ വേണമെന്ന് പരാതിപ്പെടുകയും ചെയ്യുന്നു, അങ്ങനെയെങ്കില്‍ പുരുഷന്മാര്‍ സ്ത്രീകളുമായി വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് ചിന്മയി എഴുതി. പുരുഷന്മാര്‍ കോണ്ടം വാങ്ങുന്നത് മറ്റ് ജീവികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനാണോയെന്ന ചോദ്യവും അവരെറിഞ്ഞു.
പുരുഷന്‍മാര്‍ എന്തായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സ്ത്രീകള്‍ കരുതുന്നുന്നുണ്ടെന്നും നിങ്ങള്‍ സുരക്ഷിതമായിട്ടാണോ അല്ലാതെയാണോ ഏര്‍പ്പെട്ടതെന്ന് ചോദിക്കാന്‍ പോലും ധൈര്യപ്പെടുന്നില്ലെന്നും ചിന്മയി പറഞ്ഞു. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവളെ ശാശ്വതമായി മലിനമാക്കിയെന്ന് 'ഇന്‍സെല്‍ ബ്രോസ്' കരുതുന്നതായി തോന്നുന്നുവെന്നും ചിന്മയി പറഞ്ഞു.
ചിന്മയിക്ക് പിന്തുണയുമായി ഒട്ടേറെ പേരെത്തി. 'സ്വന്തം ഭാര്യമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പുരുഷന്മാര്‍ ഗര്‍ഭനിരോധന ഉറകള്‍ വാങ്ങുന്നില്ലെന്ന് അയാള്‍ക്ക് എന്താണ് ഉറപ്പ്?, 'ആളുകള്‍ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും സെക്‌സ് ചെയ്യുന്നത് പ്രശ്നമാണോ ഈ ചേട്ടന്? ഇങ്ങനെ നീളുന്നു കമന്റുകള്‍.
Content Highlights: chinmayi sripaada slams X user claiming men don't find virgin women to marry in india
Published: 03 Jan 2025, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented