വ്യത്യസ്തമായ ഐഡിയകള്‍ക്ക് തല്ലലും തലോടലും കിട്ടുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. അതുകൊണ്ട് തന്നെ വൈറലാവാനുള്ള ഓട്ടത്തിലാണ് കൂടുതല്‍ പേരും. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ബെഡ് കൊണ്ടുണ്ടാക്കിയ കാറില്‍ യാത്ര ചെയ്ത് വൈറലായിരിക്കുകയാണ് ഒരു യുവാവ്. കട്ടിലിന് മുകളില്‍ ഷീറ്റൊക്കെ വിരിച്ച ബെഡും രണ്ട് തലയണയും. ബെഡിന്റെ ഒരുഭാഗത്തായി ഡ്രൈവറുടെ ക്യാബിന്‍ സജ്ജീ
കരിച്ചിരിക്കുന്നു.

To advertise here,

ആ ക്യാബിനിലിരുന്ന ഒരു യുവാവ് ഈ വാഹനം ഡ്രൈവ് ചെയ്യുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. യുവാവിന്റെ സഞ്ചാരം നബാബ് എന്ന ഇന്‍സ്റ്റ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിട്ടുളളത്. ഏതായാലും നിരവധി പേര്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തി. 'ബെംഗളൂരു ട്രാഫിക്കില്‍ ഈ വാഹനമുണ്ടായിരുന്നെങ്കില്‍' എന്നാണ് ഒരു യൂസറിന്റെ കമന്റ്.