2022 ഏപ്രിൽ 14-ന് മുംബൈയിലുള്ള ‘വാസ്തു’ എന്ന വീട്ടിൽ വെച്ച് നടത്തിയ സ്വകാര്യ ചടങ്ങിലാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. വിവാഹദിവസം നടി എല്ലാവരും തിരഞ്ഞെടുക്കുന്ന ചുവപ്പ് നിറം ഒഴിവാക്കി പകരം പേസ്റ്റൽ നിറത്തിൽ എംബ്രോയ്ഡറി ചെയ്ത ഓർഗൻസ സാരിയാണ് തിരഞ്ഞെടുത്തത്. സബ്യസാചി മുഖർജിയായിരുന്നു ഈ ലുക്കിന് പിന്നിലെ ഡിസൈനർ.
സാരി ഒരുപാട് ഇഷ്ടപ്പെടുന്നൊരു പെൺകുട്ടിയാണ് താനെന്ന് വോഗ് മാസികയുമായുള്ള സംഭാഷണത്തിൽ ആലിയ വ്യക്തമാക്കി. വിവാഹ വസ്ത്രത്തിനായി ഡിസൈനർക്ക് നൽകിയ നിർദ്ദേശങ്ങളും അവർ പങ്കുവെച്ചു.
'ഞാൻ ആദ്യം സബ്യയുമായി സൂം കോൾ ചെയ്തപ്പോൾ അദ്ദേഹം ചോദിച്ചു, 'എന്തു ധരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?' ഞാൻ പറഞ്ഞു, 'എനിക്ക് കംഫർട്ടബിളായിരിക്കണം, സാരി ധരിക്കണം എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.' വിവാഹ സാരിയുടെ നിറത്തെക്കുറിച്ച് സബ്യസാചി ചോദിച്ചപ്പോൾ, വെള്ളയും സ്വർണ്ണവും നിറത്തിലുള്ള എന്തെങ്കിലും വേണമെന്ന് ആലിയ മറുപടി നൽകി. 'ശരി, നമുക്ക് ചായയിൽ മുക്കിയ വെള്ള നിറം ചെയ്യാം, ഓർഗൻസ സാരിയും ചെയ്യാം, കാരണം അത് വളരെ ലളിതമാണ്, കാണാൻ ഗംഭീരവുമാണ്, നിങ്ങൾ കൂടുതൽ ഒന്നും ചെയ്യേണ്ടതില്ല,'' 'അദ്ദേഹം പറഞ്ഞു.
ആലിയയുടെ മനോഹരമായ അൺകട്ട് ഡയമണ്ട് ആഭരണ സെറ്റും സബ്യസാചിയുടെ ശേഖരത്തിൽ നിന്നുള്ളതായിരുന്നു. 'എനിക്ക് വലിയ നെക്പീസ്, വലിയ കമ്മൽ, മാങ് ടീക എന്നിവ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു' അവർ വ്യക്തമാക്കി. പുഞ്ചിരി വിടർന്ന കവിളുകൾ, ന്യൂഡ് ലിപ്‌സ്, മസ്‌കാര പുരട്ടിയ കൺപീലികൾ, അഴിച്ചിട്ട മുടി ഇങ്ങനെ വളരെ മനോഹരമായിരുന്നു ആലിയയുടെ വിവാഹവേഷം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Alia Bhatt opens up about her Sabyasachi organza saree and personalized details, including `Mrs. Hipster` on her wedding day. Discover the dream behind her bridal look.
Published: 19 Dec 2025, 06:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented