നോഹരമായ വീടുകള്‍ നിര്‍മ്മിച്ചിട്ടും അകത്തളം ഭംഗിയില്ലാത്തതുപോലെ തോന്നാറില്ലേ? മുറികളിലെ ഫര്‍ണിച്ചര്‍ തിരഞ്ഞെടുപ്പിലുണ്ടാവുന്ന അപാകതതന്നെയാണ് അതിനൊരു പ്രധാന കാരണം. പലരും അഴകോടെ വീടുപണിതുതന്ന ഡിസൈനറിന്റെ സേവനം സ്വീകരിക്കാതെ ഗൃഹപ്രവേശത്തിന്റെ അവസാനദിവസങ്ങളില്‍ സ്വന്തമായി സോഫയും ഡൈനിങ് ടേബിളും കസേരകളും തിരക്കിട്ട് വാങ്ങാറുണ്ട്. മുറിയുടെ വലിപ്പവും ഇന്റീരിയര്‍ സ്‌റ്റൈലും ശ്രദ്ധിക്കാതെ ഇങ്ങനെ ചെയ്യുന്നതുവഴി അകത്തളത്തിന്റെ ഭംഗി നഷ്ടപ്പെടുന്നു. ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. 

To advertise here,

* പ്ലാന്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ഫര്‍ണിച്ചര്‍ ലേഔട്ട് വരയ്ക്കുകയും അതെ അളവിലുള്ള ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കുകയും ചെയ്യുക.

* ബെഡ്‌റൂമില്‍ അഞ്ചടി, ആറടി കട്ടിലുകള്‍ ആണോ വേണ്ടത് എന്ന് പ്ലാനിങ് സമയത്ത് തന്നെ തീരുമാനിക്കാം. അല്ലെങ്കില്‍ പിന്നീട് ജനലുകള്‍ക്ക് മുന്നിലേക്ക് കട്ടില്‍ കയറ്റിയിടേണ്ടിവന്നേക്കാം. ഫര്‍ണിച്ചര്‍ ലേഔട്ടില്‍ നിന്നും വ്യത്യസ്തമായി എന്ത് ഏച്ചുകൂട്ടിയാലും അത് മുറിക്കുള്ളിലെ സഞ്ചാരത്തിന് തടസ്സമാകും.

* ലിവിങ് റൂമില്‍ ടിവി കാണാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് രണ്ടു ഭാഗത്തോ മൂന്ന് ഭാഗത്തോ സോഫയിടാം. സോഫയ്ക്കുള്ളിലൂടെ ഒരു പാസ്സിങ് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ കുട്ടികളുള്ള വീട്ടില്‍ ഫാബ്രിക് സോഫ ഒഴിവാക്കുന്നതാണ് നല്ലത്.

* ഡൈനിങ് ടേബിളിനു ചുറ്റും നടക്കാനുള്ള സൗകര്യം നിര്‍ബന്ധമാണ്. കഴിയുന്നതും ടേബിള്‍ ഇടാന്‍ ഒരു പ്രത്യേക സ്ഥലം കണ്ടെത്തണം. സ്റ്റെയര്‍കേസിന് താഴെ ടേബിള്‍ ഇട്ട് തീന്‍മേശയ്ക്ക് തടസ്സമുണ്ടാക്കരുത്. ചവിട്ടുപടികളില്‍ നിന്നും പൊടി ടേബിളില്‍ വീഴാനുള്ള സാധ്യതയേറെയാണ്.  

* അളവുകള്‍ക്കും പ്രാധാന്യമുണ്ട്. ആറ് കസേരകളിടാന്‍ മാത്രം സൗകര്യമുള്ള ഡൈനിങ് റൂമില്‍ എപ്പോഴെങ്കിലും വരുന്ന അതിഥിയെ കണ്ട് എട്ട് ചെയര്‍ ടേബിള്‍ ഇടാന്‍ ശ്രമിക്കരുത്. ഡൈനിങ് ചെയര്‍ 45 സെ.മീ മുതല്‍ 50 സെ.മീ വരെ ഉയരത്തിലാണ് വേണ്ടത്. ടേബിള്‍ 75 സെ.മീ വേണം. ചുമരില്‍ നിന്നും മിനിമം 75 സെ.മീ എങ്കിലും അകലം ടേബിളിനുവേണം. എന്നാലേ കസേര നീക്കി ഇരിക്കാന്‍ സാധിക്കൂ.

* ഇന്റീരിയര്‍ തീം അനുസരിച്ചുള്ള ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കുക. കണ്ടംപററി ഇന്റീരിയര്‍ ചെയ്ത വീട്ടില്‍ ട്രെഡീഷണല്‍ ഫര്‍ണിച്ചറും അതുപോലെ തിരിച്ചും ചെയ്യരുത്. ഇത് മൊത്തത്തിലുള്ള ഭംഗി ഇല്ലാതെയാക്കും.

* ഫര്‍ണിച്ചറുകളുടെ നിറം തിരഞ്ഞെടുക്കുമ്പോഴും വേണം ശ്രദ്ധ. ചെറിയ മുറികളില്‍ കൂടുതല്‍ ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കി കാഴ്ചയില്‍ മുറിക്ക് വലിപ്പം കൂടുതല്‍ തോന്നിപ്പിക്കാം. ഡൈനിങ് ചെയറിന്റെ ചാരുന്ന ഭാഗം കുറഞ്ഞ ഹൈറ്റ് ഉള്ളതും, വിലങ്ങനെയുള്ള ഡിസൈനും ആണെങ്കില്‍ റൂമിനുള്ളില്‍ സൗകര്യം കൂടുതല്‍ തോന്നിപ്പിക്കും.