ഡിജിറ്റല്‍ ഡിറ്റോക്‌സ്
ഇഗാഡ്ജറ്റുകള്‍ മിതമായി മാത്രം ഉപയോഗിക്കുന്ന രീതിയാണ് ഡിജിറ്റല്‍ ഡിറ്റോക്‌സ്. എന്നാല്‍ ഇത് വളരെഎളുപ്പം സാധിക്കുന്ന ഒന്നല്ല. മറ്റ് ശീലങ്ങളെപ്പോലെ സമയമെടുത്ത് ആര്‍ജിച്ചെടുക്കേണ്ടതാണ്. ഡിജിറ്റല്‍ ഡിറ്റോക്്‌സ് ശീലിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഉറക്കം മെച്ചപ്പെടും. കുടുംബബന്ധങ്ങള്‍ ദൃഢമാകും. ഏകാഗ്രതയും മാനസികാരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടും.  

To advertise here,

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍
മൊബൈല്‍ഫോണ്‍ ശരീരത്തിലെ ഒരു അവയവം പോലെ മാറിക്കഴിഞ്ഞു. ദീര്‍ഘകാലത്തെ ഉപയോഗം മൂലം ചില ദുശ്ശീലങ്ങളും നമ്മള്‍ സ്വന്തമാക്കിയിട്ടുണ്ട്. അവയൊന്നൊന്നായി മാറ്റാന്‍ ശ്രമിച്ചുനോക്കാം.

  •  ചെറിയ ബോറടി തോന്നുമ്പോഴേക്കും മൊബൈല്‍ കൈയിലെടുക്കുന്ന ശീലം നിര്‍ത്താം. 
  • ആഹാരം കഴിക്കുമ്പോള്‍ ഫോണ്‍ വിളിക്കേണ്ട, കാണേണ്ട. 
  • കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ആഹാരം കഴിപ്പിക്കുന്ന ശീലവും വേണ്ട.
  • ആളുകളോട് സംസാരിക്കുമ്പോള്‍ ഇടയ്ക്കിടെ ഫോണ്‍ നോക്കുന്നത് മോശം ശീലമാണ്. അത് വേണ്ട.
  • രാത്രി പത്തുമണിക്കുശേഷം ഗാഡ്ജറ്റുകളൊന്നും (സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പും ഉള്‍പ്പടെ) ഉപയോഗിക്കേണ്ട. 
  • ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് എന്താണ് ആവശ്യമെന്നത് മനസ്സിലുറപ്പിക്കുക. ആ ആവശ്യം പൂര്‍ത്തിയാക്കിയാല്‍ ഗാഡ്ജറ്റ് ഓഫ് ചെയ്യാം. 
  • വൈബ്രേഷനുകളും പുഷ് നോട്ടിഫിക്കേഷനുകളും പരമാവധി ഓഫ് ചെയ്തിടാം. 
  • എല്ലാ മെസ്സേജുകള്‍ക്കും ഉടനടി മറുപടി കൊടുക്കേണ്ടതുണ്ടോ? ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഒരുമിച്ച് റിപ്ലൈ നല്‍കുന്ന രീതി അവലംബിക്കാം. 
  • ഗാഡ്ജറ്റുകള്‍ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കാളികളാവണം. ഓരോ ടാസ്‌കും പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ പോലുള്ളവ നല്‍കിയാല്‍ ഓഫ്‌ലൈനാകുന്നത് കൂടുതല്‍ രസകരമാകും. ഒന്നും ശ്രമിച്ചുനോക്കൂ!