ലോണ്‍ മസ്‌ക്കിന്റെ ട്വിറ്ററിനോട് ഏറ്റുമുട്ടാന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്റെ ത്രെഡ്‌സ് ആപ്പ് (Threads). ബുധനാഴ്ച മുതല്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍, ആപ്പിള്‍ സ്റ്റോറുകളില്‍ ലഭ്യമായിത്തുടങ്ങി. മെറ്റ സി.ഇ.ഒ. മാര്‍ക് സക്കര്‍ബര്‍ഗ് ഉപയോക്താക്കളെ ത്രെഡ്‌സിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി പ്രചരിക്കപ്പെട്ടിരുന്ന അഭ്യൂഹങ്ങളെ ശരിവെക്കുംവിധം ട്വിറ്ററിന് ബദലാകുന്ന ഒരു ആപ്ലിക്കേഷനാണ് ത്രെഡ്‌സ്. മെറ്റയുടെ തന്നെ ഫോട്ടോ-വീഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് ത്രെഡ്‌സ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ട്വിറ്ററിന് സമാനമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ അവതരിപ്പിച്ചിരിക്കുന്ന ആപ്പാണ് ത്രെഡ്‌സ്. 

To advertise here,

എങ്ങനെ ഉപയോഗിക്കാം

നിങ്ങളുടെ ഫോണിലുള്ള പ്ലേസ്റ്റോറില്‍ കേറി ത്രെഡ്‌സ് ആപ്പ് (Threads ) എന്ന് സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് നല്‍കുക. നിങ്ങള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ആളാണെങ്കില്‍ പ്രത്യേകം യൂസര്‍ നെയിം നല്‍കേണ്ട ആവശ്യം വരുന്നില്ല. നിലവിലെ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം യൂസര്‍ നെയിം ഉപയോഗിച്ച് ത്രെഡ്‌സില്‍ ലോഗിന്‍ ചെയ്യാം. നിങ്ങള്‍ പുതിയ ഉപയോക്താവാണെങ്കില്‍ ആദ്യം ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്ത് യൂസര്‍നെയിം ഉണ്ടാക്കണം. തുടര്‍ന്ന് ത്രെഡ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതേ യൂസര്‍നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. 

പ്രത്യേകതകള്‍ എന്തെല്ലാം

ടെക്സ്റ്റ് ബേസ്ഡ് മെസേജുകള്‍ ഷെയര്‍ ചെയ്യാമെന്ന പ്രധാന പ്രത്യേകതക്കൊപ്പം വൈവിധ്യമാര്‍ന്ന ഒട്ടേറെ ഫീച്ചറുകളും ത്രെഡ്‌സില്‍ ലഭ്യമാണ്. പരസ്പരം ഫോളോ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ കൈമാറുന്നതിനൊപ്പം ഫോട്ടോസും അഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോസും ലിങ്കുകളും ഷെയര്‍ ചെയ്യാനാകും. ട്വിറ്ററില്‍ ഉപയോഗിക്കാവുന്ന വാക്കുകളുടെ പരമാവധി എണ്ണം 280 ആണ്. എന്നാല്‍ ത്രെഡ്‌സില്‍ 500 വാക്കുകള്‍ ഉപയോഗിക്കാനാകും. ട്വിറ്ററിലേതുപോലെ നേരിട്ട് സന്ദേശമയക്കാനുള്ള സവിശേഷത ത്രെഡ്‌സില്‍ ഇല്ല. ഉപയോക്താക്കളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പുതിയ ഫീച്ചറുകള്‍ ആപ്പില്‍ വിവിധ ഘട്ടങ്ങളിലായി ചേര്‍ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.ലളിതവും സൗഹാര്‍ദപരവുമായി ഒരു ആശയവിനിമയ ഇടം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ത്രെഡ്‌സിനുള്ളത്. ഇന്‍സ്റ്റഗ്രാമിന് പുറത്ത് ഉപയോക്താക്കള്‍ക്ക് വലിയൊരു സംവാദസാധ്യത തുറന്നിടുന്ന രീതിയില്‍ വളരാനാണ് ത്രെഡ്‌സിന്റെ ശ്രമം.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം : https://play.google.com/store/apps/details?id=com.instagram.barcelona&pli=1