ദൈനംദിനജീവിതത്തിൽ എല്ലാവരും വളരെ പ്രാധാന്യത്തോടെ ഉൾപ്പെടുത്തുന്ന ഒന്നാണ് നെയ്യ്. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ ദിവസവും ഒന്നോ രണ്ടോ സ്പൂൺ നെയ്യ് ഉപയോഗിക്കുന്നത് ഗുണകരമാണെന്നാണ് വിദഗ്ധർ പറയുന്നത്. ദഹനത്തെ സഹായിക്കാനും ഭക്ഷണത്തിന് രുചി കൂട്ടാനും മറ്റും ഇത് സഹായിക്കും. അതേസമയം, എല്ലാ ഭക്ഷണസാധനങ്ങൾക്കുമൊപ്പം നെയ്യ് ചേർത്തു കഴിക്കാൻ പാടില്ല. അവയേതെന്നു നോക്കാം.
നെയ്യും തേനും വെവ്വേറെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. ആൻറി-ഇൻഫ്ലമേറ്ററി, ആൻറിമൈക്രോബയൽ, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ളതിനാൽ തന്നെ ഇവ രണ്ടും ആരോഗ്യത്തിന് നല്ലതാണ്. അതേസമയം, മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. ഭക്ഷണത്തിൽ ഇവ രണ്ടും ഒന്നിച്ച് തുല്യ അളവിൽ ചേർക്കുന്നത് വിഷ സംയുക്തങ്ങൾ രൂപപ്പെടാൻ കാരണമായേക്കാമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദീർഘകാലം ഉപയോഗിക്കുമ്പോൾ ശരീരത്തിൽ പ്രത്യക്ഷമായ പ്രശ്നങ്ങളുണ്ടായേക്കും.
തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച വസ്തുവാണെങ്കിലും നെയ്യുമായി ചേർക്കുന്നത് അത്ര നല്ലതല്ല. നെയ്യ് ചൂട്സ്വഭാവമുള്ളതും എണ്ണമയവുമാണ്. എന്നാൽ തൈര് തണുപ്പുള്ളതും ഭാരമുള്ളതുമാണ്. ഈ പൊരുത്തക്കേട് നിങ്ങളുടെ ദഹനത്തെ ആശയക്കുഴപ്പത്തിലാക്കാം. വയർ വീർക്കൽ, ദഹനം മന്ദഗതിയിലാകൽ, കുടലിലെ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം.
സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന റാഡിഷും നെയ്യും ഒന്നിച്ച് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദഹനക്കേടോ വയറുവീർക്കലോ ഒക്കെയുണ്ടാവാം.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങഴളും നെല്ലിക്കയും നെയ്ക്കൊപ്പം കഴിക്കരുത്. നെയ്യ് ദഹിക്കാൻ കൂടുതൽ സമയമെടുക്കും. അതിനൊപ്പം ചേരുമ്പോൾ സിട്രസ് പഴങ്ങളുടെ അസിഡിറ്റി സ്വഭാവം ദഹനത്തെ തടസ്സപ്പെടുത്തും. പുളിച്ചുതികട്ടൽ, ഗ്യാസ്, വയറുവീർക്കൽ എന്നിവയ്ക്ക് കാരണമാകും.
(ശ്രദ്ധിക്കുക, പൊതുവായ വിവരങ്ങളാണിവ, ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn which foods to avoid mixing with ghee for optimal health benefits. Discover the right and wrong pairings for this golden elixir.
Published: 28 Jul 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented