
വീടിന്റെ വാതില്‍ ലോക്ക് ചെയ്തിരുന്നോ? അകത്തെ ലൈറ്റ് ഓഫ് ചെയ്തിട്ടുണ്ടായിരുന്നോ? ഗ്യാസ് സ്റ്റൗ ഓഫ് ചെയ്തില്ലേ? അലമാര ശരിക്ക് പൂട്ടിയില്ലേ?...വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാലും വീടിനെ ചുറ്റിപ്പറ്റിയുള്ള ഇത്തരം ചിന്തകള്‍ നമ്മളെ അലട്ടാറുണ്ട്. ലോകത്തെവിടെയിരുന്നും വീടിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അപ്പോള്‍ നമ്മള്‍ ഓര്‍ക്കുകയു ചെയ്യും. വീട്ടില്‍ കള്ളന്‍ കയറുമോ എന്ന പേടിയും സുരക്ഷയെക്കുറിച്ചുമോര്‍ത്ത് എത്രയോ ടെന്‍ഷനടിച്ചിരിക്കുന്നു. എന്നാല്‍ ഓട്ടോമേഷന്‍ സാങ്കേതികവിദ്യ വന്നതോടെ ഇത്തരം ആധികള്‍ക്ക് കുറേയേറെ ആശ്വാസം ലഭിച്ചിട്ടുണ്ട്.
സ്മാര്‍ട്ട് ഹോം, അതാണ് ഇപ്പോള്‍ ട്രെന്‍ഡ്. നമ്മളെപ്പോലെ വീടിനെയും സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് മിക്കവരും വീട് പണിയുന്നത്. എവിടെയിരുന്നും എപ്പോഴും മൊബൈല്‍ ആപ്പ് വഴി വീടിനെ നിയന്ത്രിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. വീട്ടിലേക്ക് തുറക്കുന്ന ഗേറ്റ് മുതല്‍ ഓട്ടോമേഷന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ തുടങ്ങുകയായി. ഗേറ്റിനു പുറത്ത് നില്‍ക്കുന്നവരെ അകത്ത് നിന്ന് കാണാനും അവരോട് സംസാരിക്കാനും അകത്തേക്ക് കടത്തിവിടാനുമൊക്കെ ഇന്ന് ഓട്ടോമേഷന്‍ സാങ്കേതികവിദ്യയുണ്ട്. കുറച്ചുനാളുകള്‍ക്ക് മുമ്പ് തന്നെ ഗേറ്റിന് നല്‍കുന്ന ഓട്ടോമേഷന്‍ പ്രസിദ്ധമാണ്. ഇന്റീരിയറിലും ഓട്ടോമേഷന്‍ സാധ്യതകള്‍ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്.
വീടിന്റെ പ്രധാനവാതിലിന്റെ ലോക്ക് തന്നെ ഓട്ടോമേഷനിലാണ് ഇന്ന് പ്രവര്‍ത്തിപ്പിക്കുന്നത്. ബെല്‍ ഐക്കണിലൂടെ സംസാരിക്കാനും സാധിക്കും. ബന്ധുക്കള്‍ക്കോ ജോലിക്കാര്‍ക്കോ വീടിനകത്തേക്ക് കടക്കണമെങ്കില്‍ ദൂരെയിരുന്നും നമുക്ക് വാതില്‍ തുറന്നുകൊടുക്കാം. ഇനി അഥവാ ആരെങ്കിലും വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ അലാറം മുഴങ്ങുകയും ചെയ്യും. വീട്ടില്‍ ആളില്ലെങ്കിലും രാത്രിയില്‍ ഒന്നോ രണ്ടോ ലൈറ്റുകള്‍ മാത്രം ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിപ്പിക്കുന്ന വിധത്തിലും സെറ്റ് ചെയ്യാം.
ലിവിങ്ങിലും മറ്റുമുള്ള കര്‍ട്ടനുകളും ബ്ലൈന്‍ഡ്‌സുമൊക്കെ ഓട്ടോമേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്നത് നല്ലതാണ്. ഡബിള്‍ ഹൈറ്റ് സ്‌പേസിലുള്ള കര്‍ട്ടനുകളാണെങ്കില്‍ അത് ഓട്ടോമേഷനില്‍ സെറ്റ് ചെയ്താല്‍ പണി എളുപ്പമായി. അതുപോലെ നടുമുറ്റം ഒരുക്കുമ്പോള്‍ മഴ നനയാതിരിക്കാന്‍ മുകളില്‍ വിരിക്കുന്ന ഗ്ലാസ് ഡോറുകളും ഗ്രില്ലുകളും ഓട്ടോമേഷനിലൂടെ പ്രവര്‍ത്തിപ്പിക്കാം. ഇവ അടയ്ക്കാനും തുറക്കാനും എളുപ്പത്തില്‍ സാധിക്കും.
വീടിനകത്തെയും പുറത്തെയും ലൈറ്റുകളുടെ ഇന്റന്‍സിറ്റി കൂട്ടാനും കുറയ്ക്കാനും ഓട്ടോമേഷനിലൂടെ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഹോം തിയേറ്ററുകളില്‍ ഇത് കൂടുതല്‍ ഉപയോഗപ്രദമാകും. മുറികളിലെ സ്റ്റാര്‍ ലൈറ്റ്‌സ്, കോബ് ലൈറ്റ്‌സ്, ഫാനുകള്‍, എ.സി., ഫ്രിഡ്ജ്, ഡിഷ് വാഷര്‍, സി.സി.ടി.വി. ക്യാമറ, സെന്‍സര്‍ തുടങ്ങി എല്ലാംതന്നെ നമുക്ക് എവിടെയിരുന്നും നിയന്ത്രിക്കാവുന്നതാണ്. സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് കുശലം പറയുമ്പോള്‍ തന്നെ ഭക്ഷണം ചൂടാക്കാന്‍ ഓട്ടോമേഷന്‍ വഴി മൈക്രേവേവ് ഓണ്‍ ചെയ്യാം. അത് പ്രത്യേകം സമയം ഷെഡ്യൂള്‍ ചെയ്ത് വെക്കാനും സാധിക്കും. ഓരോ ഉപകരണങ്ങളുടെയും വൈദ്യുതി ഉപയോഗവും അതിന്റെ അളവും മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
Content Highlights: Experience effortless living with smart home automation
Published: 05 Oct 2024, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented