
സോഷ്യല്‍മീഡിയയില്‍ എന്തിനും അല്‍പ്പായുസ്സാണ്. ഏതാനും നാള്‍ മുന്‍പ് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നുള്ള ഒരു ദൃശ്യമായിരുന്നു സോഷ്യല്‍മീഡിയയില്‍ ഹിറ്റ്. കാഴ്ചപരിമിതിയുള്ള ഡോ. സി.യു. പ്രിയേഷ് എന്ന അധ്യാപകനെ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ അപമാനിച്ചത് വലിയ ചര്‍ച്ചയായി. വിദ്യാര്‍ഥികളുടെ ക്ഷമാപണം അധ്യാപകന്‍ സ്വീകരിച്ചതോടെ വിഷയം കെട്ടടങ്ങി. ചര്‍ച്ചകള്‍ പുതിയ വിഷയങ്ങള്‍ തേടി. പക്ഷേ, ഡോ. സി.യു. പ്രിയേഷ് പറഞ്ഞുതീര്‍ന്നിട്ടില്ല. അത്രയേറെയുണ്ട് അദ്ദേഹത്തിന് ഈ സമൂഹത്തോട് പറയാന്‍.
മികവിന്റെ മിഴിവ്
കാഴ്ചപരിമിതരായ കുട്ടികളെ പ്രത്യേക വിദ്യാലയങ്ങളിലാണ് സാധാരണ ചേര്‍ക്കാറ്. ചികിത്സകള്‍ തുടരുന്നതുകൊണ്ട് എന്നെ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിട്ടില്ല. തൊട്ടടുത്തുള്ള ഫിഷറീസ് സ്‌കൂളിലാണ് ചേര്‍ത്തത്. അവിടെ ചേര്‍ക്കണമെന്നത് ലെനിന്‍ മാഷിന്റെ നിര്‍ബന്ധമായിരുന്നു. പഠിച്ചിട്ട് എന്താകും എന്നതൊക്കെ പിന്നെയല്ലേ, പഠിക്കുക എന്നതാണ് പ്രധാനം എന്നു മാഷ് പറഞ്ഞു. ആ നിലപാട് എന്റെ ജീവിതം മാറ്റി. അധ്യാപകര്‍ ദീര്‍ഘദര്‍ശികളാവണം എന്നതിന്റെ ഉദാഹരണമാണ് ലെനിന്‍ മാഷ്.
മാറേണ്ട മനസ്സ്
രണ്ടാം തരക്കാരായി, കുറഞ്ഞവരായി ഭിന്നശേഷിക്കാരെ കാണുന്നതാണ് പൊതുസ്വഭാവം. എന്നെ പ്രത്യക്ഷമായി മാറ്റിനിര്‍ത്തിയിട്ടുള്ള അവസരങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷേ, ആളുകളുടെ ഉള്ളിലിരുപ്പ് പെട്ടെന്ന് മനസ്സിലാകും. കാഴ്ചയില്ലാത്ത ഒരാള്‍ക്ക് ലഭിക്കാവുന്നതില്‍ മികച്ച തൊഴിലാണ് ഞാന്‍ ചെയ്യുന്നത്. ആ എനിക്ക് ഇതുപോലെ അനുഭവങ്ങളുണ്ടെങ്കില്‍ റോഡുവക്കില്‍ ലോട്ടറി വില്‍ക്കുന്ന കാഴ്ചപരിമിതന്‍ എന്തൊക്കെ സഹിക്കേണ്ടി വരുന്നുണ്ടാകും. ഭിന്നശേഷിക്കാരോട് മുഖം തിരിക്കുന്ന സാമൂഹ്യമനോഭാവത്തെ മറികടന്നു വേണം ഞങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍.
(അഭിമുഖം പൂര്‍ണമായി വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം)
Content Highlights: visually impaired teacher Dr.Priyesh
Published: 08 Oct 2023, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented