കുര്‍ത്തകള്‍...സാധാരണ ടൈപ്പൊന്നുമല്ല...ജോര്‍ജറ്റ്, വിചിത്ര സില്‍ക്ക്, കാശ്മീരി സില്‍ക്ക്, കോട്ടണ്‍, മല്‍കോട്ടണ്‍ എന്നിങ്ങനെ കാണുന്നവര്‍ക്കൊന്ന് ഇട്ടുനോക്കാന്‍ തോന്നിക്കുന്ന തുണികള്‍. അതിന് ചന്തം നല്കാന്‍ ദാബു, കലംകാരി, ഇക്കത്ത്, കാന്ത പ്രിന്റുകളും. ഇതെവിടെയാണെന്ന് അല്ലേ ഇപ്പോള്‍ ഓര്‍ത്തത്? അധികദൂരമൊന്നും പോകേണ്ട. എറണാകുളം ബ്രോഡ് വേയിലുള്ള ദേവകന്യയിലെ കളക്ഷനുകളുടെ ചെറിയ ലിസ്റ്റാണിത്. പരിചയപ്പെടുത്താന്‍ ഇനിയുമുണ്ടേറെ. മാറുന്ന കാലാവസ്ഥയ്ക്ക് യോജിച്ച ഉടുപ്പുകള്‍, പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും അഴകുകൂട്ടുന്ന പുത്തന്‍ ട്രെന്‍ഡുകളൊക്കെ അക്കൂട്ടത്തിലുള്ളവയാണ്.
പല നിറങ്ങളിലും പ്രിന്റുകളിലുമുള്ള ട്രെന്‍ഡി കുര്‍ത്തകള്‍, സല്‍വാര്‍ സെറ്റുകള്‍, ദുപ്പട്ടകള്‍, ബോട്ടം വെയറുകള്‍ എന്നിവയുടെ ശേഖരവും ഇവിടെയുണ്ട്. ഇതിനു പുറമേ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ദാവണി സെറ്റുകളും പട്ടുപാവാടകളും ട്രഡീഷണല്‍ കുര്‍ത്തികളും ഇഷ്ടത്തിനൊത്ത് തിരഞ്ഞെടുക്കാം. പുതുമയുള്ള പ്രിന്റുകള്‍ക്കും നേര്‍മയുള്ള തുണിത്തരങ്ങള്‍ക്കുമൊപ്പം ഹാന്‍ഡ് വര്‍ക്കിന്റെയും എംബ്രോയിഡറിയുടെയും ഭംഗിയും കൂടി ചേരുന്നതോടെ ദേവകന്യ കുര്‍ത്തകളുടെ ഡിമാന്‍ഡ് കൂടും.
പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് അനിത ബൊട്ടീക്കായി ദേവകന്യ തുടങ്ങുന്നത്. ഇന്ന് ദേവകന്യ എന്ന വിശാലമായ മാനുഫാക്ചറിങ് യൂണിറ്റായി മാറിയിരിക്കുന്നു, അനിത അറിയപ്പെടുന്ന സംരംഭകയും. ഇക്കാലയളവില്‍ ദേവകന്യ ഫാഷന്‍പ്രേമികളുടെ മനസ്സറിയുന്നിടമായി മാറിയെന്ന് എടുത്തു പറയേണ്ടല്ലോ. 5 തയ്യല്‍ മെഷീനുകളില്‍ നിന്ന് 300 മെഷീനുകളിലേക്കുള്ള വിജയകരമായ വളര്‍ച്ചയായിരുന്നു അനിതയുടെ സംരംഭകയാത്ര. അനിത എന്ന സംരംഭകയുടെ യാത്ര ബൊട്ടിക്കില്‍ നിന്നും മാനുഫാക്ചറിങ് യൂണിറ്റും കടന്ന് കൊച്ചിയിലും കോഴിക്കോടും ഹോള്‍സെയില്‍ ഷോപ്പുകളുമായി മുന്നോട്ട് കുതിക്കുകയാണ്.
കേരളത്തിലെ പ്രമുഖ സ്റ്റോറുകളിലെല്ലാം ദേവകന്യയുടെ കുര്‍ത്തികളുണ്ട്. സൂറത്ത്, അഹമ്മദാബാദ്, ജയ്പുര്‍, ബോംബെ എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവരുന്ന തുണിത്തരങ്ങള്‍ സ്ഥാപനത്തിന്റെ സ്റ്റിച്ചിങ് യൂണിറ്റില്‍ തന്നെയാണ് തുന്നുന്നത്. തമിഴ്‌നാട്, കര്‍ണാടക, ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങളിലും ദേവകന്യ ടച്ചുണ്ട്. 230 രൂപ മുതല്‍ 3500രൂപ വരെ വിലയുള്ള തുണിത്തരങ്ങളാണ് ഇവിടങ്ങളില്‍ ഉള്ളത്. ഇഷ്ടത്തോടെ അനിതയും സംഘവും ഒരുക്കുന്ന തുണിത്തരങ്ങള്‍ക്ക് ആവശ്യക്കാരുമേറെയാണ്. മുന്നൂറിലേറെ പേരാണ് മികച്ച ദേവകന്യ പ്രൊഡക്ട്സ് വിപണിയിലെത്തിക്കാന്‍ അനിതയ്ക്ക് കൂട്ടായി നില്‍ക്കുന്നത്.
Content Highlights: success story of boutique, devakanya
Published: 18 Mar 2024, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented