
അജിത് കുമാറും ജേഡൻ ഇമ്മാനുവനും/ ഇൻസ്റ്റഗ്രാം(jadenimmanuel91)
നിരവധി ആരാധകരുള്ള തമിഴ് സൂപ്പർതാരം അജിത് കുമാർ എന്ന തല, തൻ്റെ റേസിങ് ടീമായ 'അജിത് കുമാർ റേസിങ്ങി’ലൂടെ നിരന്തരം ആരാധകരെ അമ്പരപ്പിക്കുകയാണ്. അടുത്തിടെ ജർമ്മൻ സന്ദർശനത്തിനിടെയുള്ള അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ രംഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സൂപ്പർതാരം ഒരു കൊച്ചുമിടുക്കനിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി. ആ കൊച്ചുമിടുക്കനാരാണെന്നാണ് സോഷ്യൽമീഡിയ തിരയുന്നത്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ട്രാക്കുകളിലൊന്നായ നർബർഗ്രിങ് സർക്യൂട്ടിൽ വെച്ചാണ് അജിത് ആ പതിമൂന്നുകാരനെ കണ്ടുമുട്ടുന്നത്. അവന്റെ പ്രകടനം കണ്ട് ആരാധന തോന്നിയ സൂപ്പർതാരം അവനോടൊരു ഓട്ടോഗ്രാഫ് ചോദിച്ചു. മത്സരത്തിൽ വിജയിച്ചപ്പോൾ ധരിച്ച തൊപ്പിയിൽ തന്റെ കെെയൊപ്പ് ചാർത്തി അവൻ അദ്ദേഹത്തിനു നൽകി. മോട്ടോർ ജിപി റേസിങ് താരം ജേഡൻ ഇമ്മാനുവൽ ആയിരുന്നു ആ കൊച്ചുമിടുക്കൻ.
ആ കൂടിക്കാഴ്ച ജേഡൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. അതിനെ തൻ്റെ ജീവിതത്തിലെ 'ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന്' എന്ന് അവൻ വിശേഷിപ്പിച്ചു. അജിത്തിൻ്റെ എളിമയെ അവൻ പ്രശംസിക്കുകയും, ചെറുതാണെങ്കിലും അവർ തമ്മിൽ നടത്തിയ സംഭാഷണത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 'നമുക്ക് ലോക മോട്ടോർസ്പോർട്സ് വേദിയിൽ മോട്ടോർസ്പോർട്സിനെയും യുവ പ്രതിഭകളെയും പ്രോത്സാഹിപ്പിക്കാം,' എന്നും അവൻ കൂട്ടിച്ചേർത്തു.
ആരാണ് ജേഡൻ ഇമ്മാനുവൽ?
തമിഴ്‌നാട് സ്വദേശിയായ ജേഡൻ നിലവിൽ ജർമ്മനിയിൽ FIM മിനിജിപി 190, ADAC മിനിബൈക്ക് കപ്പ് എന്നിവയിൽ മത്സരിക്കുന്ന കൊച്ചുമിടുക്കനാണ്. കൂടാതെ സ്പെയിനിൽ നിന്ന് പ്രൊഫഷണൽ പരിശീലനവും നേടുന്നുണ്ട്. മികച്ച പ്രകടനത്തിലൂടെ ഈ സീസണിൽ രണ്ട് ചാമ്പ്യൻഷിപ്പുകളിലും ആദ്യ മൂന്നിൽ ഇടം നേടാനാണ് അവൻ ലക്ഷ്യമിടുന്നത്. കൂടാതെ മോട്ടോജിപിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്ന വലിയ സ്വപ്നവും അവനുണ്ട്.
സർക്യൂട്ടിൽ അജിത്തും ജേഡനും ഒരുമിച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ വൈറലായി. സിനിമാ, മോട്ടോർസ്പോർട്സ് ആരാധകർ ഈ മനോഹരമായ കൂടിക്കാഴ്ച ആഘോഷിക്കുകയും ചിത്രങ്ങൾ വ്യാപകമായി പങ്കുവെക്കുകയും ചെയ്തു.
അതേസമയം, അജിത് സിനിമയും റേസിങ്ങും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നു. അടുത്തിടെ ഇറ്റലിയിൽ നടന്ന ജിടി4 യൂറോപ്യൻ സീരീസിൽ അദ്ദേഹം മത്സരിച്ചിരുന്നു, അവിടെ മിസാനോ വേൾഡ് സർക്യൂട്ടിൽ വെച്ച് ഒരു വലിയ അപകടത്തിൽപ്പെട്ടെങ്കിലും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ട്രാക്കിലെ അദ്ദേഹത്തിൻ്റെ സാന്നിധ്യം ഇന്ത്യയിലെ നിരവധി യുവ മോട്ടോർസ്പോർട്സ് പ്രേമികൾക്ക് പ്രചോദനമാണ്.
സംവിധായകൻ ആദിക് രവിചന്ദ്രനുമായി ഒരു പുതിയ പ്രോജക്ടാണ് അജിത്തിന്റേതായി അണിയറയിലൊരുങ്ങുന്നത്. അദ്ദേഹത്തിൻ്റെ അവസാന ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി' ഒരു ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. കണക്കുകളനുസരിച്ച് 200 കോടിയിലധികം രൂപ ചിത്രം നേടിയിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Superstar Ajith Kumar seeks autograph from young racing prodigy Jaden Emmanuel at Nürburgring
Published: 02 Sept 2025, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented