ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയാണ് 'വാർ 2'. ചിത്രത്തിൽ ചില രംഗങ്ങളും ഡയലോഗുകളും നീക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ് ഇപ്പോൾ. 9 സെക്കന്റ് ദൈർഘ്യമുള്ള പ്രലോഭനപരമായ (സെൻഷ്വൽ) രംഗങ്ങളാണ് പ്രധാനമായും നീക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു 'അശ്ലീല'സംഭാഷണത്തിന് പകരം മറ്റൊരു സംഭാഷണം ചേർക്കാനും സെൻസർ ബോർഡ് നിർദേശിച്ചു. മാത്രമല്ല ഒരു കഥാപാത്രം നടത്തിയ അശ്ലീല ആംഗ്യവും ബോർഡ് നീക്കാൻ പറഞ്ഞിട്ടുണ്ട്.
ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാനകഥാപാത്രങ്ങളാവുന്ന സിനിമയിൽ, കിയാര അദ്വാനിയാണ് നായിക. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 'തന്റെ ആദ്യത്തെ ബിക്കിനി ഷോട്ട് സിനിമ' എന്നാണ് സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കിയാര പറഞ്ഞത്. യഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം.
സംവിധാനം ചെയ്തിരിക്കുന്നത് അയാൻ മുഖർജിയാണ്. ധർമ പ്രൊഡക്ഷൻസിനൊപ്പമായിരുന്നു ഇതുവരെ അയാൻ മുഖർജി സിനിമ ചെയ്തിരുന്നത്. മറ്റൊരു പ്രൊഡക്ഷൻകമ്പനിയുമായി അദ്ദേഹം ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 2019-ൽ റിലീസായ 'വാർ' എന്ന സിനിമയുടെ തുടർച്ചയാണിത്. 400 കോടി ബജറ്റിലാണ് സിനിമ പൂർത്തിയാക്കിയത്. ഹിന്ദി, തെലുഗു, തമിഴ് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: censor board cuts sensual scenes, dialogue and gesture from hrithik roshan and jr NTRs War 2
Published: 09 Aug 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented