സിനിമയിൽ എഡിറ്റിങ്ങും കട്ടിങ്ങുമെല്ലാം സാധാരണമാണ്. ചില സീനുകൾ സെൻസർ ബോർഡിന്റെ ആവശ്യപ്രകാരമായിരിക്കും വെട്ടിക്കളയുന്നത്. എന്നാൽ, ചില സീനുകൾ ചിത്രീകരിച്ചശേഷം ആവശ്യമില്ലെന്ന് പിന്നീട് തോന്നിയിട്ടാവും. അങ്ങനെയൊരു സിനിമയാണ് 2006-ൽ പുറത്തിറങ്ങിയ 'സൂപ്പർമാൻ റിട്ടേൺസ്'. ബ്രയാൻ സിംഗർ സംവിധാനം ചെയ്ത സിനിമയിൽ ബ്രാണ്ടൻ റൗത്ത്, കെയ്റ്റ് ബോസ് വർത്ത് തുടങ്ങിയവരാണ് അഭിനയിച്ചത്.

To advertise here,

ഫൈനൽ കട്ടിൽനിന്ന് ആറുമിനിറ്റുള്ള സീനാണ് ഒഴിവാക്കിയത്. അത് സാധാരണയാണ്. എന്നാൽ, ആ സീൻ ചിത്രീകരിക്കാനാവശ്യമായ ചെലവ് കേൾക്കുമ്പോഴാണ് ഞെട്ടുക. ആ ആറുമിനിറ്റ് സീൻ ചിത്രീകരിച്ചത് 90 കോടി രൂപയ്ക്കാണ്.

സൂപ്പർമാൻ തന്റെ സ്വന്തം ഗ്രഹത്തിൽ പര്യവേക്ഷണം ചെയ്യാൻ വരുന്ന, നിശ്ശബ്ദമായൊരു സീക്വൻസായിരുന്നുവത്. അതിശയിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു ആ സീനിലേത്. എന്നാൽ, ഫൈനൽ കട്ടിൽ ആ രംഗം മുഴുവൻ ഒഴിവാക്കാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു. ആ സീനിലെ 'ഡാർക്ക് മൂഡ്' സിനിമയുടെ ബാക്കിയുള്ള ഭാഗവുമായി പൊരുത്തപ്പെടുന്നില്ലെന്നതായിരുന്നു അതിന് അവർ കണ്ടെത്തിയ കാരണം. അതുകൂടാതെ 15 മിനിറ്റുള്ള വേറെ ചില സീനുകളും കൂടി ഒഴിവാക്കി.

ആദ്യമൊഴിവാക്കിയ ആറുമിനിറ്റ് സീൻ പിന്നീട് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിച്ചു. 2006-ൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ട് ചെയ്തതിൽ ഒമ്പതാം സ്ഥാനത്തായിരുന്നു സിനിമയുടെ സ്ഥാനം. എന്നാൽ, ലോകമെമ്പാടുമുള്ള കളക്ഷന്റെ കാര്യത്തിൽ നിർമാതാക്കൾ നിരാശരായി. അതുകൊണ്ട് 2009-ൽ റിലീസ് ചെയ്യാനിരുന്ന അടുത്ത ഭാഗം നിർമാതാക്കൾ ഒഴിവാക്കുകയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi