
ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, ടോം ഹോളണ്ട്, ടോബി മഗ്വയര്‍ / ഇൻസ്റ്റാഗ്രാം
മാര്‍വല്‍ കോമിക്സിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ് സ്പൈഡര്‍-മാന്‍. മൂന്ന് നടന്മാരാണ് ലൈവ്-ആക്ഷന്‍ സിനിമകളില്‍ സ്പൈഡര്‍-മാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രായഭേദമന്യേയുള്ള ആരാധകപ്രീതി ഇന്ത്യയിലും മൂവരും നേടിയിട്ടുണ്ട്. ആനിമേറ്റഡ് സ്പൈഡര്‍-വേഴ്സ് സീരീസ് ഉള്‍പ്പെടെ എല്ലാ സ്പൈഡര്‍-മാന്‍ സിനിമകളും ഈ നവംബറില്‍ ഇന്ത്യയില്‍ വീണ്ടും റിലീസ് ചെയ്യുമെന്നാണ് ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത.
'സ്പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ബിഗ് സ്ക്രീനില്‍ എത്താന്‍ ഇനിയും സമയമെടുത്തേക്കാം. എന്നാല്‍ സ്പൈഡര്‍-മാന്‍ ഈ വര്‍ഷം തന്നെ ഇന്ത്യയിലെ തിയേറ്ററുകളിലേക്ക് തിരിച്ചുവരുകയാണ്. ടോം ഹോളണ്ട് മാത്രമല്ല തിരിച്ചുവരുന്നത്, ഒപ്പം ടോബി മഗ്വയറിനെയും ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിനെയും അദ്ദേഹം കൂട്ടിക്കൊണ്ടുവരുന്നുണ്ട്.
2002-ല്‍ ആരംഭിച്ച സാം റൈമിയുടെ സ്പൈഡര്‍-മാന്‍ ട്രൈലോജിയില്‍ ടോബി മഗ്വയറാണ് ആദ്യമായി പീറ്റര്‍ പാര്‍ക്കറിന്റെയും അദ്ദേഹത്തിന്റെ അപരവ്യക്തിത്വത്തിന്റെയും വേഷം ചെയ്തത്. 2012-ലെ 'ദി അമേസിങ് സ്പൈഡര്‍-മാന്‍' പരമ്പരയില്‍ ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് അഭിനയിച്ചു. പിന്നീട് 2016 മുതല്‍ ടോം ഹോളണ്ട് തന്റെ സ്പൈഡര്‍-മാന്‍ സിനിമകളിലൂടെയും മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രങ്ങളിലൂടെയും ഈ വേഷം ഏറ്റെടുത്തു.
ആദ്യം നവംബര്‍ 14-ന് ടോബി മഗ്വയര്‍ ട്രൈലോജി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തുടര്‍ന്ന് നവംബര്‍ 21-ന് രണ്ട് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് സിനിമകളും നവംബര്‍ 28-ന് ടോം ഹോളണ്ട് ട്രൈലോജിയും എത്തും. ഈ സിനിമകളില്‍ അവസാനത്തേതായ 'സ്പൈഡര്‍-മാന്‍: നോ വേ ഹോം' എന്ന ചിത്രത്തിലാണ് മൂന്ന് സ്പൈഡര്‍-മാന്മാരും ആദ്യമായും അവസാനമായും ഒരുമിച്ച് സ്ക്രീനിലെത്തുന്നത്. നിരൂപക പ്രശംസ നേടിയ സ്പൈഡര്‍-വേഴ്സ് യൂണിവേഴ്സിലെ ആനിമേറ്റഡ് സിനിമകളും ഡിസംബര്‍ 5-ന് വീണ്ടും റിലീസ് ചെയ്യും.
സോണി പിക്ചേഴ്സ് എന്റര്‍ടൈന്‍മെന്റ് ഇന്ത്യയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ''ലോകത്തിലെ ഏറ്റവും പ്രചോദനാത്മകവും കാലത്തെ അതിജീവിക്കുന്നതുമായ കഥാപാത്രങ്ങളില്‍ ഒന്നാണ് സ്പൈഡര്‍-മാന്‍. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇന്ത്യന്‍ സിനിമാശാലകളിലേക്ക് തിരികെ കൊണ്ടുവരുന്നത്, പതിറ്റാണ്ടുകളായി അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകരെ ആദരിക്കാനുള്ള ഒരു മാര്‍ഗമാണ്.
അതോടൊപ്പം, പുതിയ പ്രേക്ഷകര്‍ക്ക് ഈ ഐതിഹാസിക കഥകള്‍ ഏറ്റവും മികച്ച ദൃശ്യാനുഭവമായി ആസ്വദിക്കാനുള്ള ഒരവസരം കൂടിയാണിത്.” സോണി പിക്ചേഴ്സ് റിലീസിങ് ഇന്റര്‍നാഷണല്‍, ഇന്ത്യയുടെ ജനറല്‍ മാനേജരും മേധാവിയുമായ ഷോണി പഞ്ഞിക്കാരന്‍ പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: all spider-man live-action and animated films, featuring tobey maguire, andrew garfield, and tom holland, are set for a re-release in India this november. don`t miss this chance to relive the web-slinging adventures!
Published: 29 Sept 2025, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented