2005-ൽ പുറത്തിറങ്ങിയ സിനിമയാണ് 'നോ എൻട്രി'. അനിൽ കപൂർ, സൽമാൻ ഖാൻ, ഫർദീൻ ഖാൻ തുടങ്ങിയവരായിരുന്നു താരങ്ങൾ. നിർമിച്ചത് ബോണി കപൂറും. 20 കോടിക്ക് നിർമിച്ച സിനിമ 74 കോടിയാണ് ബോക്‌സോഫീസിൽ നേടിയത്.
ഇപ്പോൾ 'നോ എൻട്രി'യുടെ രണ്ടാം ഭാഗമുണ്ടാവുമെന്ന് പറയുകയാണ് നിർമാതാവ് ബോണി കപൂർ. എന്നാൽ, സൽമാൻ ഖാൻ രണ്ടാം ഭാഗത്തിൽ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സൽമാനും കപൂർ കുടുംബവുമായുള്ള മാനസിക അകൽച്ചയാണ് ഇതിനു കാരണമെന്നും പറയപ്പെടുന്നു. ''സത്യമിതാണ്. ബോണി കപൂർ, അർജുൻ കപൂർ എന്നിവരുമായിട്ടാണ് സൽമാന് പ്രശ്‌നം. അതാണ് സൽമാൻ അഭിനയിക്കില്ലെന്ന് പറഞ്ഞതും. സൽമാൻ ഇല്ലാതെ പഴയ ടീമിനെ അഭിനയിപ്പിച്ചാൽ അതെങ്ങനെ ആളുകൾ എടുക്കുമെന്ന പ്രശ്‌നവുമുണ്ട്. അതോടെ പുതിയ സിനിമയിൽ പഴയ താരങ്ങളെ കൊണ്ടുവരുന്നതിനുപകരം, പൂർണമായും പുതിയൊരു താരനിരയെ കൊണ്ടുവരിക എന്നതിലേക്ക് നിർമാതാവ് എത്തി'', മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പിന്നാലെ ബോണി കപൂർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ''മുഴുവൻ അഭിനേതാക്കളെയും മാറ്റേണ്ടി വന്നു. യഥാർഥ ടീമിനെ നിലനിർത്താൻ കഴിയാത്തത് ഞങ്ങളുടെ നഷ്ടമാണ്. ഏകദേശം 8-10 വർഷത്തോളം കാത്തിരുന്നു. പക്ഷേ കാര്യങ്ങൾ ശരിയായില്ല. പുതിയ സിനിമയിൽ സൽമാൻ, അനിൽ, ഫർദീൻ എന്നിവരെ ഞങ്ങൾക്ക് മിസ് ചെയ്യും''.
പുതിയ താരങ്ങളെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ''സൽമാൻ ഒരുനല്ല മനുഷ്യനാണ്. അനിൽ ഒരു മികച്ച നടനും സഹോദരനുമാണ്, ഫർദീൻ എനിക്ക് പരിചയമുള്ള ഏറ്റവും നല്ല ആളുകളിൽ ഒരാളാണ്. എന്നാൽ ഇപ്പോൾ ഞങ്ങൾ പുതിയൊരു കൂട്ടം യുവ അഭിനേതാക്കളുമായി മുന്നോട്ട് പോകുന്നു, പ്രേക്ഷകർ അവരെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു''.
മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയത്തോടെയാണ് അർജുനുമായുള്ള സൽമാന്റെ ബന്ധം വഷളായതെന്ന് പറയപ്പെടുന്നു. സൽമാന്റെ സഹോദരൻ അർബാസ് ഖാന്റെ മുൻഭാര്യയാണ് മലൈക. അർജുനുമായുള്ള സൽമാന്റെ അകൽച്ച ബോണി കപൂറിലേക്കുമെത്തി.
പുതിയ സിനിമയിൽ വരുൺ ധവാൻ, അർജുൻ കപൂർ എന്നിവർ പ്രധാനതാരങ്ങളായെത്തുമെന്നാണ് റിപ്പോർട്ടുകൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Salman Khan won`t be in No Entry sequel due to reported rift with Kapoor family. Boney Kapoor confirms new cast including Varun Dhawan and Arjun Kapoor
Published: 24 Aug 2025, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented