സൗത്ത് ഇന്ത്യൻ സിനിമാരംഗത്ത് തന്റേതായ ഒരിടം നേടിയെടുത്ത ശേഷം, 2022-ലാണ് നാഗ ചൈതന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ലാൽ സിങ് ചദ്ദ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ്റെ സഹതാരമായിരുന്നു നാഗചൈതന്യ. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചു, എന്നാൽ പിന്നീടൊരു ബോളിവുഡ് ചിത്രത്തിലും അദ്ദേഹം ഒപ്പുവെച്ചിട്ടില്ല. അതിനു കാരണം പറയുകയാണ് താരമിപ്പോൾ.
"പ്രത്യേകിച്ചൊന്നുമില്ല. തീർച്ചയായും എൻ്റെ കണ്ണുകൾ തുറന്നിട്ടുണ്ട്. ആ ചിത്രത്തിന് ശേഷം ഞാൻ ഇവിടുത്തെ പ്രോജക്റ്റുകളിൽ തിരക്കിലായിരുന്നു. ബോളിവുഡിൽ ഒരു അവസരം തേടുകയാണ്, അവിടെ വീണ്ടും പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ എൻ്റെ എല്ലാ ഊർജ്ജവുമവിടെയുണ്ട്."
ചിത്രത്തിൻ്റെ മോശം പ്രകടനം ബോളിവുഡിലെ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ശ്രദ്ധാലുവാകാൻ പ്രേരിപ്പിച്ചോ എന്നു ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. "കാരണം ആ ചിത്രീകരണം ഞാൻ ശരിക്കും ആസ്വദിച്ചതാണ്. വളരെയേറെ പഠിച്ചു, അവിടുത്തെ ആളുകൾ നന്നായി പെരുമാറി, എന്നെ നന്നായി ശ്രദ്ധിക്കുകയും ചെയ്തു. അനുഭവം അത്ഭുതകരമായിരുന്നു. ബോക്സ് ഓഫീസിൽ ചിത്രത്തിൻ്റെ പ്രകടനം നോക്കിയാൽ ചില സിനിമകൾക്ക് കയറ്റിറക്കങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള പക്വത നമുക്കായിട്ടുണ്ട്. പക്ഷേ നമ്മുടെ ലക്ഷ്യത്തിന് അത് തടസ്സമല്ല. അതിനാൽ, വിജയം എൻ്റെ ചിന്താഗതിയെ ഒരു തരത്തിലും മാറ്റിയിട്ടില്ല," അദ്ദേഹം പറഞ്ഞു.
ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിൻ്റെ കാരണം വിശദീകരിച്ച് നാഗ ചൈതന്യ കൂട്ടിച്ചേർത്തു, "തണ്ടേൽ (2025), വൃഷകർമ്മ എന്നിവ വളരെ സങ്കീർണ്ണമായ ചിത്രങ്ങളാണ്. വൃഷകർമ്മ എത്രത്തോളം സങ്കീർണ്ണമാണെന്ന് ഞങ്ങൾ ചിത്രീകരണം ആരംഭിച്ചതിന് ശേഷമാണ് ഞാൻ മനസ്സിലാക്കിയത്, കാരണം ഏകദേശം 80 ശതമാനവും VFX നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത്തരം കഥകളുമായി പ്രവർത്തിക്കുമ്പോൾ, ജോലിയും സങ്കീർണ്ണമാകും. ആ നിമിഷം ഞാൻ ചെയ്യുന്ന തിരക്കഥയ്ക്ക് എൻ്റെ 100 ശതമാനം നൽകാൻ ശ്രമിക്കുകയാണ്. തീർച്ചയായും, ചില സിനിമകൾ നമുക്ക് വേഗത്തിൽ നിർമ്മിക്കാം, ചില സിനിമകൾക്ക് സമയം എടുക്കും. പക്ഷേ എനിക്ക് പരാതിപ്പെടാനൊന്നുമില്ല, കാരണം അവസാനം, വിജയമാണ് ഏറ്റവും പ്രധാനം. ഒരു വർഷം എത്ര സിനിമകൾ ചെയ്തു എന്നതല്ല."
കഥാപാത്രങ്ങളും വേഷങ്ങളും എങ്ങനെയുള്ളവയായിരിക്കും എന്നതാണ് പ്രധാനമെന്നും ഭാഷ തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചോദിപ്പിക്കുന്ന കഥാപാത്രം ലഭിക്കുകയാണെങ്കിൽ, നല്ല സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ ബോളിവുഡ് ചിത്രം ചെയ്യാൻ തയ്യാറാണെന്നും നാഗാർജുന പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Naga Chaitanya clarifies that the box office performance of Laal Singh Chaddha did not deter him from Hindi cinema., The actor attributes his absence to demanding production schedules for South Indian projects like Thandel and Vrushakarma., He emphasizes that he prioritizes script quality and character depth over language barriers., The actor is actively looking for the right opportunity to return to Bollywood.
Published: 30 Mar 2026, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented