'ഡാക്കോയിറ്റ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് നടി മൃണാൽ താക്കൂർ (mrunal thakur). ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ നടന്ന ചടങ്ങിൽ, 'കൽക്കി 2898 എഡി' സംവിധായകൻ നാഗ് അശ്വിനിൽ നിന്ന് വലിയ അഭിനന്ദനം ഏറ്റുവാങ്ങിയിരിക്കുകയാണ് മൃണാൾ ഇപ്പോൾ. മൃണാലിന്റെ അഭിനയത്തെ പ്രശംസിച്ച അദ്ദേഹം, തിരഞ്ഞെടുക്കുന്ന പ്രോജക്റ്റുകളിൽ ശ്രദ്ധവേണമെന്ന് ഓർമിപ്പിക്കുക കൂടി ചെയ്തു.
"മൃണാൽ, നീ അതിശയകരമാണെന്ന് ഞാൻ കരുതുന്നു. നിന്റെ തിരഞ്ഞെടുപ്പുകളിൽ ഞാൻ പൊതുവെ വളരെ ശ്രദ്ധാലുവാണ്. നീ മികച്ചതല്ലാത്ത എന്തെങ്കിലും ചെയ്യുമ്പോൾ, അവൾ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ചിന്തിക്കാറുണ്ട്. അവൾക്ക് ഇതിലും മികച്ച കാര്യങ്ങൾ ചെയ്യാൻ അർഹതയുണ്ട്. ആഴമോ ദുഃഖമോ വേദനയോ ഉള്ള ഒരു കഥാപാത്രം വരുമ്പോൾ, നീ മധുബാലയുടെയും സ്മിത പാട്ടീലിന്റെയും കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു, ഇതുപോലുള്ളവർ അധികമില്ല. അതിനാൽ ദയവായി നല്ല കാര്യങ്ങൾ ചെയ്യുക."-അദ്ദേഹം പറഞ്ഞു.
ഹൃദയസ്പർശിയായ അഭിനന്ദനം കേട്ട് മൃണാൽ വികാരാധീനയാവുകയും ചെയ്തു. നാഗ് അശ്വിനോട് നന്ദി പറഞ്ഞുകൊണ്ട് മൃണാൾ തലകുനിച്ച് ബഹുമാനം പ്രകടിപ്പിച്ചു. ഏപ്രിൽ 10 ന് പുറത്തിറങ്ങിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം ലോകമെമ്പാടും 40 കോടി രൂപയിലധികം നേടി.
നാഗ് അശ്വിൻ നിലവിൽ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിലാണ് പ്രവർത്തിക്കുന്നത്. അതേസമയം, മൃണാൽ തന്റെ വരാനിരിക്കുന്ന ചിത്രമായ 'ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹേ'യുടെ റിലീസിനായി തയ്യാറെടുക്കുകയാണ്. ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന ഈ റൊമാൻ്റിക് കോമഡി ചിത്രത്തിൽ വരുൺ ധവാൻ, പൂജ ഹെഗ്‌ഡെ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം ജൂൺ 5 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nag Ashwin publicly advised Mrunal Thakur to be selective with roles in 2026., Comparison drawn between Mrunal Thakur, Madhubala, and Smita Patil., Details on Dacoit box office performance and plot summary., Updates on Kalki 2898 AD sequel and Mrunal's upcoming project Hai Jawani Toh Ishq Hona Hai.
Published: 13 Apr 2026, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented