അർബുദത്തെ അതിജീവിച്ച് അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ നടിയാണ് ബോളിവുഡ് താരം മനീഷ കൊയ്രാള. 2012-ലാണ് അണ്ഡാശയ അർബുദം അവരെ ബാധിച്ചത്. അർബുദം തിരിച്ചറിഞ്ഞ നിമിഷത്തിൽ താൻ മരിക്കാൻ പോകുന്നുവെന്നാണത്രേ മനീഷ കരുതിയിരുന്നത്. ''എനിക്ക് കാൻസറാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ, ഇതോടെ എല്ലാം തീർന്നു എന്ന് കരുതി. മരിക്കാൻ പോകുകയാണെന്ന് വിചാരിച്ചു. എന്നാൽ ദൈവാനുഗ്രഹത്താൽ അതുണ്ടായില്ല. ഞാൻ വീണ്ടും ജീവിക്കാൻ പഠിച്ചു. അതിജീവനം എന്നത് ഒരു ധീരമായ കുതിച്ചുചാട്ടമല്ല. അത് ഓരോ നിമിഷവുമെടുക്കുന്ന ചെറിയ തിരഞ്ഞെടുപ്പുകളുടെ ഒരു പരമ്പരയാണ്''- അവർ പറഞ്ഞു.
ലണ്ടനിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയം, ജീവിതം, ജോലി എന്നിവയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകളും മനീഷ പങ്കുവെച്ചു.
നേപ്പാൾ രാജകുടുംബാംഗമാണ് മനീഷ. രാജ്യത്തെ പർവതമേഖലയിൽ കഴിയുന്ന ബ്രാഹ്മണവിഭാഗമാണ് കൊയ്രാള എന്ന സർനെയിം ഉപയോഗിക്കുന്നത്. നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിയെ വിലയിരുത്തി അവർ പറഞ്ഞു, ''ഓരോ നേതാവും മുൻ നേതാവ് ചെയ്തതിനെ ഇല്ലാതാക്കുന്നു. അതുകൊണ്ടാണ് നേപ്പാളിൽ ജനാധിപത്യം വിജയിക്കാത്തത്. ഒരു സർക്കാരും നിലനിൽക്കുന്നില്ല''. താനൊരു ജനാധിപത്യവാദിയാണെന്ന് പറഞ്ഞ മനീഷ പക്ഷേ, നേപ്പാളിൽ ഒരു സന്തുലിതാവസ്ഥ തിരിച്ചുകൊണ്ടുവരാൻ രാജവാഴ്ച ആവശ്യമാണെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു. കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും സ്വന്തം ആഗോള പ്രശസ്തിയും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു എന്ന ചോദ്യത്തിന് ''ഞാൻ എന്റെ രാജ്യത്തെ അഗാധമായി സ്നേഹിക്കുന്നു. എന്നാൽ എനിക്ക് ആശങ്കയുണ്ട്, നമ്മൾ പുനർനിർമ്മിക്കേണ്ടത് സർക്കാരുകളെ മാത്രമല്ല, സ്ഥാപനങ്ങളെയാണ്.''- അവർ പറഞ്ഞു.
കൊയ്‌രാള കുടുംബത്തിലെ സ്ത്രീകൾ വളരെ പുരോഗമന ചിന്താഗതിക്കാരാണെന്ന് മനീഷ അഭിപ്രായപ്പെട്ടു. പെൺകുട്ടികൾക്ക് ഒരു കൊയ്‌രാളയാകാൻ ആഗ്രഹമുണ്ട്, എന്നാൽ ഒരു പുരുഷനും കൊയ്‌രാള കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തമാശരൂപേണ അവർ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി മനീഷ ബോളിവുഡിലെത്തിയിട്ട്. പ്രത്യേക പരിശീലനമൊന്നും ഇല്ലാതെയുള്ള തന്റെ ആരംഭത്തെപ്പറ്റിയും അവർ സംസാരിച്ചു. സിനിമയിലെത്തുമ്പോൾ പന്ത്രണ്ടാംതരം പോലും പൂർത്തിയാക്കിയിരുന്നില്ല, പെട്ടെന്നൊരു ദിവസം ഒരു സിനിമാ സെറ്റിൽ ദിലീപ് കുമാറിനും രാജ് കുമാറിനും ഒപ്പം നിൽക്കുകയായിരുന്നു. '1942: എ ലവ് സ്റ്റോറി', 'ബോംബെ', 'ദിൽ സേ' തുടങ്ങിയ പ്രശസ്ത സിനിമകളിൽ അഭിനയിച്ചു. അതേസമയം, ദിവസത്തിൽ 18-19 മണിക്കൂർ ജോലി ചെയ്യേണ്ടിവന്നത് അവരെ തളർത്തിയിരുന്നു. പതുക്കെ, തനിക്ക് ദിശാബോധം നഷ്ടപ്പെട്ടിരുന്നുവെന്നും മനീഷ മനസ്സുതുറന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood actress Manisha Koirala opens up about her cancer battle, political views, and film career. From diagnosis to resilience, she shares her inspiring story.
Published: 19 Jul 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented