കല്യാണി പ്രിയദർശൻ നായികയായ 'ലോക ചാപ്റ്റർ വൺ-ചന്ദ്ര' രാജ്യത്തൊട്ടാകെ വലിയ സ്വീകാര്യത ലഭിച്ച ചിത്രമാണ്. അതുകൊണ്ടുതന്നെ രണ്ടാംഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രണ്ടാംഭാഗം എന്നുവരുമെന്ന് അണിയറപ്രവർത്തകരോട് കാണുമ്പോഴെല്ലാം പ്രേക്ഷകരും മാധ്യമങ്ങളും ചോദിക്കുകയും ചെയ്തു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇക്കൊല്ലം സെപ്റ്റംബറോടെ തുടങ്ങുമെന്ന വിവരമാണ് പുറത്തുവരുന്നത്.
ഒരു ചടങ്ങിൽ സംസാരിക്കവേ, കല്യാണി പ്രിയദർശനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. "ലോക ചാപ്റ്റർ 2-ന്റെ തിരക്കഥ പുരോഗമിക്കുകയാണ്. നിലവിൽ, ഈ വർഷം സെപ്റ്റംബറിൽ ഞങ്ങൾ ചിത്രീകരണം ആരംഭിക്കുമെന്ന് കരുതുന്നു. ഞാൻ രണ്ടാം ഭാഗത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്"-റെഡ്നൂൾ പങ്കുവെച്ച വീഡിയോയിൽ കല്യാണി പറഞ്ഞു. ലോകയുടെ ഒന്നാംഭാഗത്തിൽ ചാത്തനായെത്തിയ ടൊവിനോ തോമസ് ആയിരിക്കും രണ്ടാംഭാഗത്തിൽ പ്രധാന വേഷം ചെയ്യുന്നതെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. 2027 ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഷൂട്ടിങ് 2026 ഡിസംബറിൽ തുടങ്ങുമെന്നാണ് സംവിധായകൻ ഡൊമിനിക് അരുൺ നേരത്തേ സൂചിപ്പിച്ചിരുന്നത്. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടുമില്ല.
ഒന്നാംഭാഗത്തിൽ കല്യാണിക്കൊപ്പം നസ്ലിനും പ്രധാനവേഷത്തിലെത്തി. കഴിഞ്ഞവർഷം ഓണത്തോടനുബന്ധിച്ചായിരുന്നു റിലീസ്. സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലിം കുമാർ, രഘുനാഥ് പാലേരി, വിജയരാഘവൻ എന്നിവരും കഥാപാത്രങ്ങളായെത്തി. ആഗോളതലത്തിൽ 300 കോടി രൂപയിലധികം നേട്ടമുണ്ടാക്കുന്ന ആദ്യ മലയാളസിനിമയാണ് ലോക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lokah Chapter 2, starring Tovino Thomas and Kalyani Priyadarshan, is reportedly set to begin filming in September 2026. Get the latest updates!
Published: 19 Feb 2026, 12:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented