ആന്റണി വർഗീസ് നായകനാകുന്ന 'കാട്ടാളൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ഗംഭീര ആക്ഷൻ രംഗങ്ങളാണുള്ളത്. കാടിന്റെ പശ്ചാത്തലത്തിലുള്ള സംഘട്ടന രംഗങ്ങളും ആനയുമായുള്ള ഏറ്റുമുട്ടലുമാണ് ടീസറിലെ പ്രധാന ആകർഷണം. കൊച്ചി വനിതാ-വിനിത തിയറ്ററിലായിരുന്നു ടീസർ ലോഞ്ച്. മലയാള സിനിമ ഇതുവരെ കാണാത്ത അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങളായിരിക്കും ചിത്രത്തിലുള്ളതെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
പ്രശസ്ത സ്റ്റണ്ട് കോർഡിനേറ്റർ കെച്ച് കെംബക്ഡിയാണ് തായ്‌ലൻഡിൽ വെച്ച് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലോകപ്രശസ്തമായ 'ഓങ്-ബക്' സിനിമകളിലൂടെ ശ്രദ്ധേയനായ 'പോങ്' എന്ന ആനയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആനയാണ് ടീസറിലെ മറ്റൊരാകർഷണം. വിഎഫ്എക്സ് ഉപയോഗിക്കാതെ, യഥാർത്ഥ ആനയെ ഉപയോഗിച്ച് ആണ് ഈ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഡിസ്ക്ലെയിമറിൽ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.
ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു പാൻ-ഇന്ത്യൻ പ്രോജക്റ്റായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങും. ആന്റണി വർഗീസിന്റെ കരിയറിലെ മികച്ച ചിത്രമാകും കാട്ടാളൻ എന്ന പ്രതീക്ഷയിലാണ് ആരാധകർ. ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിംഗ്, ജഗദീഷ്, സിദ്ധിഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ഉണ്ണി മുകുന്ദന്റെ 'മാർക്കോ' (2024) നിർമ്മിച്ച ക്യൂബ്സ് എന്റർടൈൻമെന്റ്‌സ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Antony Varghese starrer `Kaattalaan` teaser is out! Get ready for thrilling jungle action, elephant sequences, and never-before-seen stunts. Releasing May 14th!
Published: 17 Jan 2026, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented