സ്ത്രീ സംവിധായകരും സ്ത്രീകളുടെ കാഴ്ചപ്പാടുകളും തന്റെ കരിയറിനെ പരുവപ്പെടുത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ബോളിവുഡ് നടൻ ഇഷാൻ ഖട്ടർ. അതേസമയം, പുരുഷന്മാർ പുരുഷന്മാരാകാൻ പഠിക്കുന്നില്ലെന്നും അവർ സ്ത്രീകളാകാതിരിക്കാൻ മാത്രമാണ് പഠിക്കുന്നതെന്നും 'യുവുവ ഓൾ സ്റ്റാർസ് റൗണ്ട് ടേബിൾ 2025' ൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
"പുരുഷന്മാർ പുരുഷന്മാരാകാൻ പഠിക്കുന്നില്ല, സ്ത്രീകളാകാതിരിക്കാനാണ് അവർ പഠിക്കുന്നത്. പുരുഷൻമാരും സ്ത്രീകളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പുരുഷനായിരിക്കുന്നതിനെക്കുറിച്ചുള്ള എന്റെ ധാരണയിൽ പലതും രൂപപ്പെട്ടത്. എന്റെ ജീവിതത്തിൽ, ഞാൻ അമ്മയുടെ സംരക്ഷണയിൽ വളർന്നയാളാണ്, അതാണ് പുരുഷത്വത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയതെന്ന് ഞാൻ കരുതുന്നു" ഇഷാൻ പറഞ്ഞു. അഭിനേതാക്കളായ രാജേഷ് ഖട്ടറിന്റെയും നീലിമ അസിമിന്റെയും മകനാണ് ഇഷാൻ. ഇഷാന് ആറു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു.
2017-ൽ അഭിനയജീവിതം തുടങ്ങിയ ഇഷാൻ, മീര നായർ, നൂപുർ അസ്താന, പ്രിയങ്ക ഘോഷ് തുടങ്ങിയ വനിതാ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
സ്ത്രീ കഥപറച്ചിലുകാരുടെ സംവിധാനം സ്ത്രീകളുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്നും ഇഷാൻ പറഞ്ഞു. "ഞാൻ സ്ത്രീകളുടെ കാഴ്ചപ്പാടിന് വിധേയനായതുകൊണ്ടും അതിന്റെ ഭാഗമായിരുന്നതുകൊണ്ടും, ഒരു പരിധി വരെ എനിക്കത് മനസ്സിലാക്കാൻ സാധിച്ചു. എന്റെ കരിയറിന്റെ ഇതുവരെയുള്ള എട്ട് വർഷങ്ങളിൽ, 50 ശതമാനം സ്ത്രീ സംവിധായകരുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് മനസ്സിലാക്കാൻ കഴിയുന്നത് വലിയ ശക്തിയാണ്, അതിനാണ് സിനിമ. അതാണ് നാമെല്ലാവരും ചെയ്യുന്നത്."-അദ്ദേഹം പറഞ്ഞു.
ഇക്കൊല്ലം ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ഹോംബൗണ്ട്' എന്ന ചിത്രത്തിലാണ് ഇഷാൻ അവസാനമായി അഭിനയിച്ചത്. നീരജ് ഘായ്‌വനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സ് സീരീസായ 'ദി റോയൽസി'ലും ഇഷാൻ പ്രധാനവേഷം ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ishaan Khatter discusses the societal definition of masculinity, being raised by a single mother, and how female directors have shaped his understanding of the female gaze.
Published: 29 Dec 2025, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented