'പെഡ്ഡി' (peddi) സിനിമയുടെ വിജയാഘോഷത്തിനിടെ മകൻ രാംചരണിനെപ്പറ്റി വികാരാധീനനായി അച്ഛനും നടനുമായ ചിരഞ്ജീവി. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മകന് കണ്ണിൽ ഗുരുതരമായി പരിക്കുപറ്റിയത് തന്റെ വളരെയേറെ വിഷമിപ്പിച്ചുവെന്ന് ചിരഞ്ജീവി പറഞ്ഞു.
"ഷൂട്ടിങ്ങിനിടെ ചരണിന് കണ്ണിൽ പരിക്കേറ്റിരുന്നു. അത് കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. എട്ട് സ്റ്റിച്ചിട്ടിരുന്നു. എന്നിട്ടും അവൻ പിന്തിരിഞ്ഞില്ല. അല്പം കൂടി താഴെയാണ് പരിക്കെങ്കിൽ കണ്ണ് നഷ്ടപ്പെടാമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഭാഗ്യത്തിന് പുരികത്തിലാണ് കൊണ്ടത്. എന്റെ മകന് ഒന്നും സംഭവിച്ചില്ല എന്ന ആശ്വാസത്തിലാണ് ഞാൻ." അദ്ദേഹം പറഞ്ഞു.
തന്റെ മകനെന്ന നിലയിൽ എല്ലാ പ്രിവിലെജുമായാണ് രാംചരൺ പിറന്നതെന്നും ഇത്രയൊന്നും കഠിനാധ്വാനം ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അവൻ വായിൽ വെള്ളിക്കരണ്ടിയുമായാണ് പിറന്നത്. അവനിത്രയും കഠിനാധ്വാനം ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. സംവിധായകൻ പറയുന്നത് കേട്ട് സിമ്പിൾ ആയി മുന്നോട്ടു പോയാൽ മതിയായിരുന്നു. എന്നാൽ കഠിനാധ്വാനത്തിന്റെ വഴിയാണ് അവൻ തിരഞ്ഞെടുത്തത്," ചിരഞ്ജീവി കൂട്ടിച്ചേർത്തു.
"ഈ സിനിമയ്ക്ക് വേണ്ടി അവൻ നടത്തിയ ശാരീരിക പരിവർത്തനങ്ങൾ, അവന്റെ ഫിറ്റ്നെസ്സ് യാത്ര ഞാൻ വീട്ടിലിരുന്ന് ദിവസവും കണ്ടതാണ്. പുലർച്ചെ 4 മണിക്ക് ഉണർന്ന് പരിശീലനം നടത്തി സെറ്റിൽ പോകുമായിരുന്നു. രാത്രി വൈകിയാണ് വീട്ടിൽ വരുന്നത്, ഫ്രഷാകാൻ പോലും സമയം കിട്ടിയിരുന്നില്ല. സൂപ്പ് മാത്രം കുടിച്ച് വീണ്ടും പരിശീലനത്തിന് പോകും. ഞാൻ അവനോട് ചോദിച്ചു, ഇത് ആവശ്യമുണ്ടോ? പക്ഷെ ഒരു നടനെന്ന നിലയിൽ അവന്റെ അർപ്പണബോധത്തെ (dedication) ഞാൻ അഭിനന്ദിക്കുന്നു. അവന്റെ സമർപ്പണം കണ്ടപ്പോൾ എനിക്ക് വളരെയധികം അഭിമാനം തോന്നി," അദ്ദേഹം പറഞ്ഞു.
മകന്റെ പരിക്ക് ചിരഞ്ജീവിയിൽ സ്വന്തം അച്ഛന്റെ ഓർമ്മകളും ഉണർത്തി. ഓടുന്ന ട്രെയിനിൽ വെച്ച് അപകടകരമായ സ്റ്റണ്ട് ചെയ്തപ്പോൾ അച്ഛൻ തനിക്കുവേണ്ടി എത്രമാത്രം വിഷമിച്ചുവെന്നും അദ്ദേഹം ഓർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ram Charan suffered an eye injury requiring eight stitches during Peddi filming., Chiranjeevi highlighted Ram Charan's commitment to performing his own stunts., The film Peddi achieved a global box office collection of ₹322 crore., Chiranjeevi drew parallels between his own past risks and his son's dedication.
Published: 24 Jun 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented