2023-ലാണ് നടി അനന്യ പാണ്ഡെ മുംബൈയിൽ സ്വന്തമായി ഒരു വീട് വാങ്ങുന്നത്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് തൻ്റെ വീടിന്റെ ഇന്റീരിയർ ഡിസൈൻ രൂപകൽപന ചെയ്തതെന്ന് നടി അന്ന് വെളിപ്പെടുത്തിയിരുന്നു. തൻ്റെ ‘രണ്ടാമത്തെ അമ്മ’യായി കണക്കാക്കുന്ന ഗൗരിയോടൊപ്പം പുതിയ വീട് ഒരുക്കിയതിനെക്കുറിച്ച് അനന്യ മനസ്സ് തുറക്കുകയാണിപ്പോൾ.
ഗൗരിക്കൊപ്പം ഒന്നിച്ചുപ്രവർത്തിച്ച അനുഭവത്തെപ്പറ്റി ചോദിച്ചപ്പോൾ അവർ തൻ്റെ വീട് ഡിസൈൻ ചെയ്യണമെന്നത് വൈകാരികമായ തീരുമാനമായിരുന്നുവെന്ന് അനന്യ പറഞ്ഞു. ‘കാരണം ഞാൻ വളർന്നത് അവരുടെ അടുത്താണ്, അവർ എനിക്ക് രണ്ടാനമ്മയെ പോലെയായിരുന്നു, യഥാർഥ എന്നെ അറിയാമായിരുന്നു. അവർ പറഞ്ഞത്, സ്വന്തം മകൾ സുഹാനയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെങ്കിലും ഇതുപോലെ തന്നെയായിരിക്കും ചെയ്യുക’ എന്നാണ്.’
‘എനിക്കിഷ്ടപ്പെട്ട കാര്യം, കുട്ടിക്കാലം മുതലേ എന്നെ അറിയാമായിരുന്നിട്ടും, അവർ ഞാനെന്ന വ്യക്തിയെ ഗൗരവത്തോടെ കണ്ടു എന്നതാണ്. എൻ്റെ ആദ്യവീടാണിതെന്നും എൻ്റെ ഇഷ്ടത്തിനൊത്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും മനസ്സിലാക്കി. അതുകൊണ്ട് അവരുടെ അഭിപ്രായങ്ങളോ തീരുമാനങ്ങളോ അടിച്ചേൽപ്പിച്ചില്ല, അത് എനിക്ക് വിട്ടുതന്നു. എല്ലാം ഒരു ചോദ്യം പോലെയോ സംഭാഷണം പോലെയോ ആയിരുന്നു. ‘ഇത് നിനക്ക് ഇഷ്ടപ്പെടുമോ?’ ‘ഇതൊന്ന് പരീക്ഷിച്ച് നോക്കുന്നോ?’ ഇൻ്റീരിയർ ഡിസൈൻ എന്നത് വളരെ വ്യക്തിപരമായ ഒന്നാണ്, അത് നിങ്ങൾക്ക് ഒരു പ്രോജക്റ്റ് ആയിരിക്കാം, പക്ഷേ അത് ഒരാൾ എല്ലാ ദിവസവും ജീവിക്കാൻ പോകുന്ന വീടാണ്. അതുകൊണ്ട് ആ വ്യക്തിയുടെ വ്യക്തിത്വം മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്.’
തൻ്റെ വീട് രൂപകൽപന ചെയ്തതിന് ഗൗരിക്ക് നന്ദി പറഞ്ഞുകൊണ്ട് അനന്യ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘എൻ്റെ ആദ്യത്തെ വീട്... എൻ്റെ സ്വപ്ന ഭവനം. എനിക്ക് എന്താണ് വേണ്ടതെന്ന് നിങ്ങളെക്കാൾ നന്നായി മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ലായിരുന്നു, എനിക്കുവേണ്ടി ഇത് വളരെ വളരെ സ്പെഷ്യലാക്കി തന്നു. നിങ്ങൾ മികച്ചതാണ്’ -എന്നായിരുന്നു പോസ്റ്റ്.
കാർത്തിക് ആര്യനൊപ്പം ‘തൂ മേരി മേ തേരാ, മേ തേരാ തൂ മേരി’ ആണ് അനന്യയുടെ വരാനിരിക്കുന്ന ചിത്രം. സമീർ വിദ്വാൻസ് സംവിധാനം ചെയ്യുന്ന ചിത്രം, കരൺ ജോഹറിൻ്റെ ധർമ പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. 2026 ഫെബ്രുവരി 13-ന് ചിത്രം തിയേറ്ററുകളിലെത്തും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ananya Panday reveals Gauri Khan designed her new Mumbai home. The actor calls it a `sentimental decision` and praises Gauri`s understanding of her style.
Published: 08 Sept 2025, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented