2011-ലാണ് ഐശ്വര്യ റായ്ക്കും അഭിഷേക് ബച്ചനും കുഞ്ഞുണ്ടാവുന്നത്. അന്നുമുതല്‍ ഐശ്വര്യ റായ് തുടര്‍ന്നുപോരുന്നൊരു കാര്യമുണ്ട്, ഏത് തിരക്കിലും എപ്പോഴും മകളെ ചേര്‍ത്തുപിടിച്ചേ നടക്കാറുള്ളൂ അവര്‍. മകള്‍ ജനിച്ചതോടെ കുറച്ചുകാലം അവര്‍ സിനിമയില്‍നിന്നും മറ്റ് പൊതുചടങ്ങുകളില്‍നിന്നും വിട്ടുനിന്നു. മടങ്ങിവരവില്‍ എപ്പോഴും ആരാധ്യയെ ചേര്‍ത്തുപിടിക്കുന്ന ഐശ്വര്യയെയാണ് കാണാന്‍ കഴിയുന്നത്.
അവാര്‍ഡ്ദാന ചടങ്ങുകളിലും ഫാഷന്‍ വീക്കുകളിലുമെല്ലാം ഐശ്വര്യയെയും ആരാധ്യയെയും ഒരുമിച്ചേ കാണാറുള്ളൂ. ഇപ്പോള്‍ അബുദാബിയില്‍ നടക്കുന്ന ഐഫ അവാര്‍ഡിലും ഇരുവരും ഒരുമിച്ചാണെത്തിയത്. റെഡ് കാര്‍പ്പറ്റിലും അമ്മയും മകളും ഒരുമിച്ചെത്തി. അതിനിടയില്‍ ഐശ്വര്യയ്ക്ക് നേരെ ആ ചോദ്യമെത്തി, 'എന്തിനാണ് ആരാധ്യയെ എല്ലായിടത്തും കൂടെ കൂട്ടുന്നത്?' ഉടന്‍ വന്നു മറുപടി, 'അവള്‍ എന്റെ മകളാണ്. അതുകൊണ്ട് എനിക്കൊപ്പം വരുന്നു'. ഐഫ അവാര്‍ഡ്‌സില്‍ മികച്ച തമിഴ് നടിക്കുള്ള പുരസ്‌കാരം ഐശ്വര്യ നേടി. പൊന്നിയിന്‍ സെല്‍വനിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
നേരത്തെ പാരിസില്‍നടന്ന ലോറിയല്‍ ഇവന്റിലും അമ്മയ്‌ക്കൊപ്പം ആരാധ്യയുമുണ്ടായിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലിലും ഇരുവരുമുണ്ടായിരുന്നു. ഐശ്വര്യ വിമര്‍ശിക്കപ്പെടുമ്പോഴെല്ലാം അതിലേക്ക് മകളെയും വലിച്ചിഴയ്ക്കാറുണ്ട് പലരും. മകളെ എപ്പോഴും ചേര്‍ത്തുനിര്‍ത്തുന്നതും അവളുടെ ഹെയര്‍സ്റ്റൈലുമെല്ലാം പലപ്പോഴും ഐശ്വര്യയെ കുറ്റപ്പെടുത്താനുള്ള കാരണങ്ങളായി മാറി. ആദ്യമൊക്കെ ആരാധ്യയുടെ നെറ്റിയിലേക്ക് വെട്ടിയിട്ട ഫ്രിഞ്ചസ് ഉള്ള ഹെയര്‍സ്റ്റൈലിനെയായിരുന്നു അവര്‍ വിമര്‍ശിച്ചിരുന്നത്. കുട്ടിയുടെ നെറ്റിക്ക് എന്തോ കുഴപ്പമുള്ളതുകൊണ്ടാണ് എപ്പോഴും ഇങ്ങനെ മുടിയിടുന്നതെന്നായിരുന്നു കണ്ടുപിടുത്തം. ഒരു കുട്ടിയാണെന്നുള്ള പരിഗണന പോലും കൊടുക്കാതെ പലപ്പോഴും തലങ്ങും വിലങ്ങും ആരാധ്യയെ ആക്രമിച്ചു.
ആ ചേര്‍ത്തുപിടിക്കല്‍ കണ്ട്, ഓവര്‍പ്രൊട്ടക്ടീവ് മദര്‍ എന്നുവരെ ആഷിനെ കളിയാക്കി. ഇതിന് ഐശ്വര്യ ഒരിക്കല്‍ മറുപടി പറഞ്ഞു. ''എന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവളോടൊപ്പമാണ്. എന്റെ എല്ലാ കാര്യങ്ങളും അവളെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ബാക്കിയെല്ലാ കാര്യങ്ങളും എനിക്ക് രണ്ടാമതാണ്. ചെറുപ്പം മുതലേ ഓരോ സ്ഥലത്തും പോവുമ്പോഴുണ്ടാവുന്ന ബഹളങ്ങളെല്ലാം കണ്ടാണ് അവള്‍ വളര്‍ന്നത്. മീഡിയ, ഫോട്ടോഷൂട്ട് എല്ലാത്തിനെക്കുറിച്ചും അവള്‍ക്ക് ധാരണയുണ്ട്. അതെല്ലാം നിരീക്ഷിക്കാറുമുണ്ട്. പക്ഷേ എപ്പോഴും, എവിടെ ചെന്നാലും ക്യാമറകള്‍ ഇങ്ങനെ പിന്തുടരുന്നത് അവള്‍ക്കും അംഗീകരിക്കാന്‍ കഴിയണമെന്നില്ല. അതിന്റെ പരിധി വിടുമ്പോള്‍ അവള്‍ ചെറുതായി അസ്വസ്ഥയാവും. അവളേക്കാള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഞാനും നെര്‍വസ് ആവാറുണ്ട്. കാരണം ആളുകളുടെ മോശമായിട്ടുള്ള ചെറിയ നോട്ടം പോലും ചിലപ്പോള്‍ അവളെ ബാധിച്ചേക്കാം. അതുകൊണ്ട് എനിക്കവളെ വലുതാവുന്നതുവരെ ചേര്‍ത്തുപിടിച്ചേ മതിയാവൂ, പൊതിഞ്ഞുപിടിച്ചേ മതിയാവൂ. അതുകൊണ്ടാണ് ഞാനെപ്പോഴും അവളെ ചേര്‍ത്തുപിടിക്കുന്നത്. പ്രത്യേകിച്ചും ആള്‍ക്കൂട്ടത്തിനിടയില്‍''.
Content Highlights: aishwarya rai talks about aaradhya bachchan
Published: 28 Sept 2024, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented