വൈകരുത്, കുഞ്ഞ് അരികെയുണ്ട്...

ഐവിഎഫ്‌
ഐവിഎഫ്‌

1978. മാഞ്ചസ്റ്ററിലെ ഒരു ജനറല്‍ ആശുപത്രി. രണ്ടര കിലോ ഭാരമുള്ള ആ കുഞ്ഞ്  പിറന്നപ്പോള്‍ ലോകമെങ്ങും ആഹ്ലാദം പരന്നു. കൃത്രിമ ബീജ സങ്കലനം (ഐ.വി.എഫ്) എന്ന പ്രക്രിയയിലൂടെ ജനിച്ച ആദ്യത്തെ കുഞ്ഞെന്ന രീതിയില്‍ അവള്‍ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. ആരോഗ്യമേഖലയിലെ ഒരു പുതിയ കാല്‍വെപ്പായിരുന്നു അത്. അതിനുശേഷം ഇന്നുവരെ എട്ട് ദശലക്ഷത്തോളം കുട്ടികള്‍ ലോകത്ത് ഐ.വി.എഫിലൂടെ ജനിച്ചു കഴിഞ്ഞു. കൂടാതെ അത്രത്തോളം എണ്ണം ഭ്രൂണം ശീതികരിച്ച അവസ്ഥയില്‍ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. അത്രമാത്രം ഈ മേഖല വളര്‍ന്നുകഴിഞ്ഞു. 

കേരളത്തില്‍ വന്ധ്യത ചികിത്സാരംഗത്ത് തിളങ്ങി നില്‍ക്കുന്ന പേരാണ് ഡോ. വിജയലക്ഷ്മിയും വിജയലക്ഷ്മി മെഡിക്കല്‍ സെന്ററും. എറണാകുളത്ത് ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍ പതിനായിരക്കണക്കിന് കുടുംബങ്ങളിലാണ് പുതുജീവന്റെ പുഞ്ചിരി നിറച്ചത്. ഇപ്പോള്‍ ചാലക്കുടിയിലേക്കും വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍ അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഐ.വി.എഫ് രംഗത്തെ കുറിച്ച് ഡോ.വിജയലക്ഷ്മി സംസാരിക്കുന്നു.

മികവുറ്റ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം

സ്വന്തം കുഞ്ഞ് തന്നെ വേണം എന്നുള്ളവര്‍ക്ക് എന്തുകൊണ്ടും അവലംബിക്കാവുന്ന പ്രക്രിയയാണ് ഐ.വി.എഫ്. ലബോറട്ടറി കണ്ടീഷനില്‍ ഭ്രൂണ സങ്കലനം നടത്തുകയാണ് ഐ.വി.എഫില്‍ ചെയ്യുന്നത്. ഐ.വി.എഫ് ഏത് പ്രായത്തിലും ചെയ്യാം എന്നാണെങ്കിലും, ചെറുപ്പമായിരിക്കുമ്പോള്‍ ചെയ്യുന്നതാണ് ഉചിതം. നിങ്ങള്‍ക്ക് സാധാരണരീതിയില്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായാല്‍ എത്രയും പെട്ടെന്ന് തന്നെ ഐ.വി.എഫ് ചികിത്സ തുടങ്ങുന്നതാണ് ഉത്തമം. കാരണം പ്രായം കൂടുന്നതിനനുസരിച്ച് ഫലം കുറയാനുള്ള സാധ്യതയുണ്ട്.

വിജയശതമാനം മൂന്ന് കാരണങ്ങളെ ആശ്രയിച്ചിരിക്കും. ദമ്പതികളുടെ പ്രായം, എന്തുകാരണംകൊണ്ടാണ് ഐ.വി.എഫ് ചെയ്യുന്നത്, എവിടെ നിന്നാണ് ചെയ്യുന്നത് എന്നിവയാണവ. ഇതില്‍ ആദ്യ രണ്ടുകാര്യങ്ങളും ആപേക്ഷികമാണ്. നിങ്ങളുടെ ശാരീരികപ്രശ്‌നങ്ങള്‍ കണ്ടെത്താനും അതിന് കൃത്യമായ പോംവഴി നിര്‍ദേശിക്കാനും മികച്ച വന്ധ്യത ചികിത്സാകേന്ദ്രങ്ങള്‍ക്ക് സാധിക്കും. മികച്ച ഐ.വി.എഫ് കേന്ദ്രം തന്നെ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഒരിക്കലും ഏറ്റവും ചെലവ് കുറഞ്ഞതും സൗകര്യങ്ങളില്ലാത്തതുമായ കേന്ദ്രങ്ങളെ ആശ്രയിക്കരുത്. 
 

ഡോ.വിജയലക്ഷ്മി

എപ്പോഴും ക്വാളിറ്റി കണ്‍ട്രോളും, ക്വാളിറ്റി അപ്‌ഡേഷനും നടക്കുന്ന ഇടങ്ങള്‍ നോക്കി വേണം ചികിത്സ തെരഞ്ഞെടുക്കാന്‍. അതിനായി കൃത്യമായ അന്വേഷണം നടത്തുക. ഐ.വി.എഫ് കേന്ദ്രം സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിയുക. എപ്പോള്‍ ചെയ്യാനാകും, എങ്ങനെയാണ് ചെയ്യുന്നത് അങ്ങനെ ഓരോ കാര്യങ്ങളും ചോദിച്ചറിയുകയും കൃത്യമായി മനസ്സിലാക്കുകയും വേണം. അതിനുശേഷം മാത്രം സെന്റര്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. വിജയലക്ഷ്മി മെഡിക്കല്‍ സെന്ററില്‍ എത്തുന്ന ഓരോ ദമ്പതികള്‍ക്കും ഈ സൗകര്യങ്ങള്‍ എല്ലാം ലഭ്യമാകുന്നുണ്ട് എന്ന് ഞാന്‍ ഉറപ്പുവരുത്താറുണ്ട്

തെറ്റിദ്ധാരണകള്‍ അകറ്റാം

ഇരുപത്തിമൂന്ന് കൊല്ലമായി ഞാനീ ചികിത്സാരംഗത്തുണ്ട്. ഇരുപതിനായിരത്തിലധികം കുട്ടികള്‍ ഇതിലൂടെ എന്റെ കൈകളില്‍ പിറന്നുവീണിട്ടുണ്ട്. ബീജം, അണ്ഡം എന്നിവയുടെ ഉല്‍പാദനം കാര്യക്ഷമമല്ലാത്ത ദമ്പതികള്‍ക്കും ഐ.വി.എഫിലൂടെ പര ബീജമോ അണ്ഡമോ ഉപയോഗിച്ച് കുട്ടികളെ സ്വന്തമാക്കാന്‍ സാധിക്കും. ഇതിന് തേര്‍ഡ് പാര്‍ട്ടി റീപ്രൊഡക്ഷന്‍ എന്നുപറയും. റജിസ്റ്റേര്‍ഡ് ഐ.വി.എഫ് ബാങ്കുകളില്‍ സൂക്ഷിച്ച ബീജവും അണ്ഡവുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഇപ്പോഴും പലരും ഐ.വി.എഫ് വലിയ സാമ്പത്തികബാധ്യതയുള്ള ചികിത്സയാണെന്ന് വിചാരിക്കാറുണ്ട്. എന്നാല്‍ ടെക്‌നോളജി നല്ലരീതിയില്‍ പുരോഗമിച്ചതിനാല്‍ ഇന്ന് മിതമായ നിരക്ക് മാത്രമേ ഐ.വി.എഫ് ചികിത്സയ്ക്കുള്ളൂ. കുഞ്ഞുങ്ങള്‍ ഉണ്ടാകാനായി വഴിപാടുകളും പൂജകളുമൊക്കെ നടത്തുന്ന കാശിനൊപ്പം അല്‍പം കൂടി ചേര്‍ത്താല്‍ ശാസ്ത്രീയമായ രീതിയില്‍ ഐ.വി.എഫിലൂടെ സ്വന്തം കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കാം.
 

Content Highlights: vijayalakshmi medical centre