80 ലക്ഷം പേരെ കൊല്ലുന്ന പുകവലി; മദ്യത്തേക്കാള്‍ അപകടം, പുക ശ്വസിക്കുന്നവരില്‍ മരണം 1.3 മില്യണ്‍

ഇനിയും പുകവലി നിര്‍ത്താത്തവരുടെ ശ്രദ്ധയ്ക്ക്- നിങ്ങളില്‍ പകുതിപ്പേരുടെയും പോക്ക് മരണത്തിലേക്കാണ്. പുകവലി കൊല്ലും എന്ന പരസ്യം എത്രയാവര്‍ത്തി കണ്ടാലും എത്ര ബോധവത്കരണം കിട്ടിയാലും ആ ശീലം വിടാന്‍ മടിയുള്ളവരുണ്ട്. സിഗരറ്റോ ബീഡിയോ ചുരുട്ടോ വിരലുകളുടെ ഭാഗമായതുപോലെ ജീവിക്കുന്നവര്‍. ഒരു വര്‍ഷം 8 മില്യണ്‍ ജീവനാണ് പുകവലി കാരണം നഷ്ടമാകുന്നത്. മറ്റൊരാളുടെ ദുശ്ശീലം കാരണം പുക ഉള്ളില്‍ചെന്നു മരിക്കുന്നത് 1.3 മില്യണ്‍ ആളുകളും.
ലോകത്താകെ 130 കോടി പേരാണ് പുകവലിക്കുന്നത് എന്നാണ് കണക്കുകള്‍. അതില്‍ 80 ശതമാനവും സാമ്പത്തികമായി മധ്യവര്‍ഗ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സ്വാഭാവികമായും ചികിത്സാസൗകര്യം കുറയും. ചികിത്സയുടെ ചിലവ് കൂടുതലുമായിരിക്കും.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ മദ്യപാനവും പുകവലിയും കാരണമാകുന്നുണ്ട്. അവയുണ്ടാക്കുന്ന രോഗങ്ങളിലൂടെ. സിഗരറ്റോ ബീഡിയോ വാട്ടര്‍പൈപ്പോ പൈപ്പോ എന്തിന്, പുകയില്ലാത്ത ഉത്പന്നമോ ആകട്ടെ. ടോബാക്കോ എങ്ങനെ ഉള്ളില്‍ ചെന്നാലും അപകടമാണ്.
കൃത്യമായ ചികിത്സയിലൂടെയും കൗണ്‍സിലിംഗിലൂടെയും പുകവലി നിര്‍ത്താനാകും. ഇത്തരം സേവനങ്ങള്‍ പലയിടത്തും ലഭ്യമാണ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നാശമുക്ത് ഭാരത് അഭിയാന്‍ എന്നൊരു പദ്ധതിയുണ്ട്. സഹായം വേണ്ടവര്‍ക്ക് അവരുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍-1446-വിളിക്കാം.
(ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍)
Content Highlights: tobacco kills 80 million people per year