തീരുമാനമെടുക്കാന്‍ പറ്റുന്നില്ലേ? പ്രശ്നക്കാരന്‍ ഉറക്കമാവാം

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം പ്രധാനമാണ്. ദൈനംദിനജീവിതത്തിലെ ഓരോ കാര്യങ്ങളെയും അസ്വസ്ഥമാക്കാന്‍ വൈകിയുറങ്ങുന്ന ശീലം കാരണമാക്കിയേക്കാം. ഉറക്കം അസ്വസ്ഥമാകുമ്പോള്‍ നിങ്ങളില്‍ സംഭവിക്കുന്ന ചില മോശം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മൂഡ് മാറ്റങ്ങള്‍
വൈകിയുറങ്ങുന്നതും വൈകിയെണീക്കുന്നതും നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റിമറിച്ചേക്കാം. മൂഡ്സ്വിങ്, സമ്മര്‍ദ്ദം വര്‍ധിക്കല്‍, ക്ഷോഭം തുടങ്ങിയവ പരിണിതഫലങ്ങളാണ്.
ഓര്‍മയെ ബാധിച്ചേക്കും
നന്നായി ഉറങ്ങിയില്ലെങ്കില്‍ അത് നിങ്ങളുടെ ഓര്‍മശക്തി കാര്യമായിത്തന്നെ ബാധിക്കാനിടയുണ്ട്. തീരുമാനമെടുക്കാനുള്ള ശേഷി കുറയുക, ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ വരിക എന്നിവ പ്രത്യാഘാതങ്ങളാണ്.
ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍
ദീര്‍ഘകാലം ഉറക്കം ശരിയാവാത്ത അവസ്ഥയുണ്ടെങ്കില്‍ അത് ക്രോണിക് രോഗങ്ങള്‍ക്കും കാരണമാവാനിടയുണ്ട്. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, പ്രതിരോധശേഷി കുറയല്‍ എന്നിവ ഉദാഹരണം.
ഹോര്‍മോണ്‍ മാറ്റങ്ങള്‍
നന്നായി ഉറങ്ങുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണുകള്‍ ക്രമീകരിക്കപ്പെടുന്നുണ്ട്. മോശം ഉറക്കം വിശപ്പ്, സമ്മര്‍ദ്ദം, വളര്‍ച്ച എന്നിവ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഉല്പാദനത്തെ തടസ്സപ്പെടുത്തും.
എങ്ങനെ മെച്ചപ്പെടുത്താം
- ദിവസവും ഒരേസമയം ഉറങ്ങുകയും ഉണരുകയും ചെയ്ത് ശരീരത്തിന്റെ ബയോളജിക്കല്‍ ക്ലോക്കിനെ നിയന്ത്രിക്കാം
- ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്ക്രീന്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കാം. നീല വെളിച്ചം മെലറ്റോണിന്‍ ഉല്പാദനത്തെ തടസ്സപ്പെടുത്തും.
- രാത്രിയില്‍ കിടപ്പുമുറിയില്‍ കുറഞ്ഞ ശബ്ദവും വെളിച്ചവുമായി നിയന്ത്രിക്കാം
- ഉറങ്ങുന്നതിനു മുമ്പ് വയറുനിറയെ ഭക്ഷണം, കഫീന്‍, മദ്യം എന്നിവ ഒഴിവാക്കുക, ഇവ ഉറക്കത്തെ തടസ്സപ്പെടുത്തും.
- നല്ല ഉറക്കത്തിനായി പകല്‍ സമയത്ത് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം
- യോഗയും ധ്യാനവുമെല്ലാം സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മനസ്സിനെ വിശ്രമിക്കാന്‍ സഹായിക്കുക.
(ശ്രദ്ധിക്കുക, മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ്, ആരോഗ്യവിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രം ദിനചര്യയില്‍ മാറ്റം വരുത്തുക)
Content Highlights: the side-effects of sleeping late