തലച്ചോറിലെ മുഴകള്‍; സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം

തലച്ചോറില്‍ മുഴകളുണ്ടാകാനുള്ള സാധ്യതകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒന്നുപോലെയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. അസുഖത്തിന്റെ സാന്നിധ്യം എത്രത്തോളം അധികമായി ബാധിക്കുന്നു എന്നതോടൊപ്പം തന്നെ വൈദ്യശാസ്ത്രപരമായും വൈകാരികമായും സാമൂഹികമായും അതെങ്ങനെയാണ് സ്ത്രീകളെ ബാധിക്കുന്നത് എന്ന് കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
എന്താണ് ബ്രെയിന്‍ ട്യൂമര്‍?
തലച്ചോറിലെയോ അനുബന്ധമായ ഭാഗങ്ങളിലെയോ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ബ്രെയിന്‍ട്യൂമറുകള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. അവയെ ബിനൈന്‍ ട്യൂമര്‍ (ദോഷകരമല്ലാത്ത ട്യൂമര്‍), മലിഗ്‌നന്റ് ട്യൂമര്‍ (കാന്‍സര്‍) എന്നിങ്ങനെ വിഭജിക്കുന്നു. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ബ്രെയിന്‍ ട്യൂമര്‍ പൊതുവെ കുറവായാണ് കാണപ്പെടുന്നതെങ്കിലും ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന നിലയില്‍ അവ സൃഷ്ടിക്കുന്ന പ്രത്യാഘാതം കൂടുതലായിരിക്കും.
Content Highlights: the hidden danger of brain tumors in women