ദഹനം മെച്ചപ്പെടുത്തും, അമിതവണ്ണം കുറയ്ക്കും; സൂപ്പറാണ് മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ്

പേര് സൂചിപ്പിക്കും പോലെ ജീവിതം മധുരപൂര്‍ണമാക്കാന്‍ സഹായിക്കുന്ന ഒട്ടനവധി ഗുണങ്ങളുള്ള പച്ചക്കറിവര്‍ഗമാണ് മധുരക്കിഴങ്.  ശരീരത്തിനാവശ്യമായ ഒരുപാട്  പോഷകങ്ങളാല്‍ സമ്പന്നമാണ് ഇത്.വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ ഗുണഫലങ്ങള്‍ മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. ശരാശരി  ഒരാള്‍ക്ക് ഒരു ദിവസം  വേണ്ടതിന്റെ നാല് മടങ്ങധികം വിറ്റാമിന്‍ എ ഒരു മധുരക്കിഴങ്ങിലൂടെ ലഭിക്കുന്നു.  

ആന്റി ഓക്‌സിഡന്റുകളുടെ
കലവറ

അനവധി ആന്റി ഓക്‌സിഡന്റുകളുടെ കലവറ ആയതിനാല്‍ കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മധുരക്കിഴങ്ങില്‍ ഉള്ള  ആന്തോസയാനിന്‍ കോളോറെക്ടല്‍ ക്യാന്‍സര്‍ പ്രതിരോധിക്കും. മറ്റ്  കിഴങ്ങുവര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാരിന്റെ അളവ് മധുരക്കിഴങ്ങില്‍ കൂടുതലാണ്. ഇത് ദഹനം സുഗമമാക്കുന്നു.
* പൊട്ടാസ്യം അടക്കമുള്ള ധാതുക്കളും  കാര്‍ബോഹൈഡ്രേറ്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.
* നാരുകള്‍ ധാരാളം ഉള്ളതിനാല്‍ അമിതവണ്ണം കുറയ്ക്കുവാന്‍  സഹായിക്കും.
* ചര്‍മാരോഗ്യം നിലനിര്‍ത്താനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ് മധുരക്കിഴങ്ങ്.
*ഇതിലടങ്ങിയ വൈറ്റമിന്‍ സി, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും.

മധുരക്കിഴങ്ങ്

* അമിതമായി എണ്ണ ഉപയോഗിക്കാതെ, കിഴങ്ങ്  വേവിച്ചു കഴിക്കുന്നതാണ് നല്ലത്.
* മധുരക്കിഴങ്ങിന്റെ അമിതമായ  ഉപയോഗം ചിലരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
* ആവശ്യത്തിലധികം വേവിച്ചു കഴിക്കുന്നതും നല്ലതല്ല.
*  മധുരക്കിഴങ്ങില്‍ ഓക്‌സലെറ്റ് അംശമുള്ളതിനാല്‍ അമിതമായ  ഉപയോഗം മൂത്രത്തില്‍ കല്ലുണ്ടാവാന്‍ കാരണമാകും.

കാഴ്ചശക്തിക്ക് ഉത്തമം
കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ വിറ്റാമിന്‍ എയുടെ കുറവ്  കണ്ടുവരാറുണ്ട്. മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ  വിറ്റാമിന്‍ എയുടെ കുറവ്  ഒരു പരിധി വരെ  കുറയ്ക്കാം. അതുവഴി കാഴ്ചശക്തി വര്‍ധിപ്പിക്കുകയും ചെയ്യാം.

കടപ്പാട്:
രഹന രാജന്‍ എം. ആര്‍ ഡി,
സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റിഷ്യന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി

Content Highlights: Sweet potato for weight loss and diegestion