ഹൃദയാരോഗ്യത്തിനും ഭാരം കുറയ്ക്കാനും ഇനി ചീര കഴിക്കാം

കുപ്പച്ചീര, പെരുഞ്ചീര, പറമ്പുചീര, ചായമന്‍സാ (മെക്‌സിക്കന്‍ ചീര), മധുരച്ചീര, തോട്ടച്ചീര, പാലക് ചീര, ഇറച്ചിച്ചീര തുടങ്ങി ചീര പലതരമുണ്ട്. പോഷകഗുണങ്ങളുടെ കലവറയായ ചീരയെ 'സൂപ്പര്‍ഫുഡ്' എന്ന് വിശേഷിപ്പിക്കാം.
ചീരയുടെ ഗുണങ്ങള്‍
- വിറ്റാമിന്‍ എ,സി,കെ, ഇരുമ്പ് എന്നിവ ചീരയില്‍ ധാരാളമുണ്ട്.
- ചീരയിലെ അയണ്‍, വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു.
- ഇവയിലെ ഫ്നോളവയിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായകരമാണ്.
- കലോറിയുടെ അളവ് കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ്.
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആല്‍ഫ ലിപോയ്ക് ആസിഡ് ചീരയിലുണ്ട്.
- ചീരയിലെ വിറ്റാമിന്‍ കെ എല്ലുകളുടെ ബലത്തിന് സഹായിക്കുന്നു. ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും.
- ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള കഴിവുള്ളതിനാല്‍ യുവത്വമുള്ള ചര്‍മം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹനം എളുപ്പമാക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.
- കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ ശേഷിയുള്ള ചീര ഹൃദയാരോഗ്യം സംരക്ഷിക്കും.
- പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമായ മധുരച്ചീര രോഗപ്രതിരോധത്തിന് ഉത്തമമാണ്.
- കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയ കുപ്പച്ചീര വിളര്‍ച്ച തടയും.
ചീരയുടെ ചില ദോഷങ്ങള്‍
- ചീരയിലെ ഓക്‌സാലിക് ആസിഡ്, മറ്റ് ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിച്ചേക്കാം.
- ചീര അമിതമായി കഴിക്കുന്നത് ഗ്യാസ്, വയറുവേദന, മലബന്ധം എന്നിവയ്ക്കും ഇടയാക്കും.
ചായമന്‍സ
ചീരകളിലെ രാജാവാണ് ചായമന്‍സ. പ്രോട്ടീന്‍, വിറ്റാമിനുകള്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണ് ചായമന്‍സ. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഇത് നന്നായി പാചകം ചെയ്തു മാത്രമേ ഉപയോഗിക്കാവൂ. പച്ചയ്‌ക്കോ ഇലകള്‍ ചെറുതായി വാട്ടിയോ കഴിക്കരുത്. നന്നായി വേവിച്ചശേഷം മാത്രം കഴിക്കാം.
കടപ്പാട്- ശുഭശ്രീ പ്രശാന്ത്
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ്
ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍
തിരുവനന്തപുരം
Content Highlights: spinach nutrition facts and benefits