നിങ്ങളുടെ ജീവിതം ഫോണിലേക്ക് ഒതുങ്ങുകയാണോ? എന്താണ് ഫബിങ്?

ഫോട്ടോ: Magnific
ഫോട്ടോ: Magnific

കൈകോർത്തുപിടിച്ച് നടക്കുന്ന വയോധികരുടെ ദൃശ്യങ്ങൾ പഴയ പാട്ടുകൾ ചേർത്ത് റീലാക്കി 'ഇതാണ് സ്നേഹം' എന്ന് അടിക്കുറിപ്പുമിട്ട് പോസ്റ്റ് ചെയ്യുന്നവർ, വീഡിയോയ്ക്ക് വന്ന കമന്റുകളിലെ അഭിനന്ദനത്തിന് നന്ദിയായി സ്മൈലികൾ വാരി വിതറുന്നു. എന്നാൽ ഇതാണ് സ്നേഹമെന്ന് ഉറപ്പിച്ച് പറയുമ്പോൾ റീൽ നിർമാതാവ് വീട്ടിൽ അതു പ്രാവർത്തികമാക്കാറുണ്ടോ? റീലിൽ പ്രേമഗാനം ചേർക്കുമ്പോൾ ജീവിതപങ്കാളി വന്ന് ഒരു കാര്യം പറയുമ്പോൾ 'ഞാനിവിടെ സീരിയസായ ഒരു കാര്യം ചെയ്യുകയാണ്' എന്നു പറഞ്ഞു തഴയാറുണ്ടാകാം. മൊബൈൽ ഫോണെന്ന കുഞ്ഞുപകരണം നമ്മുടെ ജീവിതശൈലിയിലും ചിന്തകളിലും ബന്ധങ്ങളിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലോകം കൈത്തുമ്പിലെത്തിയെങ്കിലും മാതാപിതാക്കളും പങ്കാളിയും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിനോടുള്ള ഉത്തരവാദിത്തത്തിൽനിന്ന് ശ്രദ്ധ മാറ്റാൻ പലപ്പോഴും മൊബൈൽ കാരണമാകുന്നു. ഇതുമൂലം പല ദാമ്പത്യബന്ധങ്ങളും തകർന്നതായി സൈക്കോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു.

മൊബൈൽ ഫോണിന്റെ അമിതോപയോഗത്തിൽ ഉരുത്തിരിഞ്ഞൊരു വാക്കാണ് ഫബിങ് (Phubbing). ഫോൺ, അവഗണന (snubbing) എന്നീ വാക്കുകൾ ചേർന്നാണ് ഫബിങ് രൂപമെടുത്തത്. ജീവിതപങ്കാളി സംസാരിക്കുമ്പോൾ അതിനുശ്രദ്ധ കൊടുക്കാതെ ഫോണിൽ മുഴുകിയിരിക്കുന്ന അവസ്ഥയാണിത്. കണ്ണുകളിൽ നോക്കി സംസാരിക്കാതിരിക്കുന്നതും കൂടെയുള്ള ആൾ പറയുന്നതിന് കൃത്യമായ മറുപടി നൽകാതിരിക്കുന്നതും കുടുംബമൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഫോൺ സ്‌ക്രീനിൽ നോക്കിയിരിക്കുന്നതും ആളുകളോട് നേരിട്ട് ഇടപഴകുന്നതിനെക്കാൾ സാമൂഹിക മാധ്യമം പരിശോധിക്കുന്നതിന് പ്രാധാന്യം നൽകുന്നതും ആവശ്യമില്ലെങ്കിൽ പോലും ഇടയ്ക്കിടെ ഫോൺ പരിശോധിക്കുന്നതും ഇതിന്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ഈ അശ്രദ്ധ പങ്കാളിയിൽ കടുത്ത മാനസിക വിഷമമുണ്ടാക്കിയേക്കാം. തന്നേക്കാൾ പ്രാധാന്യം ഫോണിന് കൊടുക്കുന്നുണ്ടെന്ന ചിന്ത ദാമ്പത്യത്തിൽ അസ്വാരസ്യമുണ്ടാക്കിയേക്കാം.

Content Highlights: Phubbing is a combination of phone and snubbing, describing the act of ignoring a partner for a mobile phone., Excessive mobile use leads to emotional detachment, loneliness, and depression in relationships., Constantly comparing real-life partners with idealized couples on social media reels causes marital discord., Psychologists warn that smartphone distraction damages family responsibilities and communication.

Continue reading