അദ്ദേഹത്തെ മനോരോഗാശുപത്രിയിൽ താമസിപ്പിക്കാം എന്ന ഉറ്റവരുടെ നിർദ്ദേശം എനിക്ക് അംഗീകരിക്കാനായില്ല

ഇന്ന് ലോകസ്‌കീസോഫ്രീനിയ (schizophrenia day) ദിനമാണ്. ഞാൻ ശ്രീഗീത. ഈ ദിവസത്തിൽ ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതിനുപിന്നിൽ ചില കാരണങ്ങളുണ്ട്. സമൂഹത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഈ രോഗാവസ്ഥയുമായി എനിക്കുള്ള ബന്ധംതന്നെയാണ് പ്രധാനകാരണം. രോഗം എനിക്കല്ലെന്നുമാത്രം. കഴിഞ്ഞ പത്തൊൻപത് വർഷമായി സ്‌കീസോഫ്രീനീയാ ബാധിതനായ ഒരാളോടൊത്താണ് എന്റെ ജീവിതം. പാലക്കാടാണ് സ്വദേശം. അച്ഛൻ രാമചന്ദ്രൻ ചെറുവള്ളി ഭാഗവതാചാര്യനാണ്. അമ്മ സരസ്വതി. പുരാണങ്ങളുടെ ആത്മീയ സത്ത അറിഞ്ഞുവളർന്ന കുട്ടിക്കാലം. സ്‌നേഹത്തെയും ത്യാഗത്തെയും പറ്റി ഉൾക്കാഴ്ചനേടിയാണ് വളർന്നത്. അച്ഛനമ്മമാരുടെ ഏകമകളായ ഞാൻ വിവാഹത്തോടെ ജീവിതം കൊച്ചിയിലേക്ക് പറിച്ചുനടുകയായിരുന്നു.
നല്ല കുടുംബപശ്ചാത്തലവും ജോലിയുമുള്ള സുമുഖനായ ആ ചെറുപ്പക്കാരനുമായുള്ള വിവാഹം ജീവിതത്തെ ഇങ്ങനെ മാറ്റിമറിക്കുമെന്നൊരു മുന്നറിവ് എനിക്കുണ്ടായിരുന്നില്ല. വിവാഹത്തോട് അടുത്ത നാളുകളിലാണ് അദ്ദേഹം വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്. എനിക്കതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല. ഇതൊക്കെ ജീവിതത്തിൽ ഏതുസമയത്തും ആർക്കും വരാവുന്നതേയുള്ളൂ. ഒപ്പം നിൽക്കാൻ ഒരാളുണ്ടാവുകയാണ് പ്രധാനം. എനിക്കതിൽ മടിയുണ്ടായിരുന്നില്ല.
Content Highlights: Schizophrenia is a medical condition, not a personal failing., Unconditional family support is crucial for patient recovery., Long-term patience and professional treatment lead to stable lives., Caregivers play a vital role in the patient's reintegration into society., Destigmatizing mental health is a collective moral responsibility.