നിങ്ങളുടെ മുന്നിൽ ഒരാൾ കുഴഞ്ഞുവീണാൽ എന്തുചെയ്യണം? ബേസിക് ലൈഫ് സപ്പോർട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഓണത്തിന്റെ ഹാങ്ങോവറിൽ ആയിരിക്കാം നമ്മളെല്ലാം, പക്ഷേ ഒരാളെ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വേദന നമ്മുടെ മനസ്സിൽ ഇപ്പോഴും ഒരു നീറ്റലായി അവശേഷിക്കുന്നു. കേരള നിയമസഭയിലെ ഒരു ജീവനക്കാരൻ നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് മരണപ്പെട്ടതിൻെറ ദൃശ്യങ്ങൾ നാം കണ്ടതാണ്. അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതായിരുന്നു.
അവിടെയുണ്ടായിരുന്നവർക്ക് ഒരു അടിസ്ഥാന ജീവൻരക്ഷാ മാർഗ്ഗം (Basic life support) അറിയാമായിരുന്നെങ്കിൽ ആ ജീവൻ ഒരുപക്ഷേ രക്ഷിക്കാമായിരുന്നു. ഇത് ഹാൻഡ്സ്-ഓൺ സിപിആറിൻ്റെ (Hands-only CPR) പ്രാധാന്യം നമ്മളെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ വീട്ടിലോ അല്ലെങ്കിൽ നമുക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിലോ, ചുറ്റുമുള്ളവർക്ക് ഹാൻഡ്സ്-ഓൺ സിപിആർ അറിയാമായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിച്ച് നോക്കൂ.
Content Highlights: cpr can save lives! Learn basic life support, first aid for heart attack, stroke, dog bites, & more. Be a hero!