ഉറങ്ങുന്നതിനുമുമ്പ് കരീന പാദങ്ങളുടെ അടിയിൽ നെയ്യ് പുരട്ടുന്നതിനുപിന്നിൽ...

46 വയസ്സായി നടി കരീന കപൂറിന്. 2000-ൽ 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കെത്തിയ താരം ഇപ്പോഴും അതേ ഊർജത്തോടെയാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. 26 വർഷങ്ങൾക്കിപ്പുറവും കരീനയ്ക്ക് മാറ്റങ്ങളൊന്നുമില്ല. മേഘ്ന ഗുൽസർ സംവിധാനം ചെയ്ത 'ദായ്റ' എന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈമിലാണ് അവർ അവസാനമായി അഭിനയിച്ചത്. ഷാരൂഖ് ഖാന്റെ 'കിങ്' എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ കരീനയുടെ ചർമത്തിന്റെ തിളക്കത്തിന്റെയും ആരോഗ്യത്തിന്റെയും പിന്നിലുള്ള രഹസ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും ഭർത്താവുമായ സെയ്ഫ് അലി ഖാൻ. 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ശർമ ഷോ'യിൽവെച്ചാണ് സെയ്ഫിന്റെ ഈ വെളിപ്പെടുത്തൽ.
തന്റെ ഭാര്യയുടെ സൗന്ദര്യരഹസ്യം നെയ്യാണെന്ന് താരം പറയുന്നു. താരദമ്പതികളുടെ വീട്ടിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നെയ്യ്. തങ്ങളുടെ മക്കളായ തൈമൂറും ജേയും പതിവായി നെയ്യ് കഴിക്കാറുണ്ടെന്നും സെയ്ഫ് പറയുന്നു. കരീന എന്നും ചെറുപ്പമായി ഇരിക്കുന്നതിന്റെ കാരണവും നെയ്യാണത്രേ.
രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് പാദങ്ങളുടെ അടിയിൽ കരീന സ്ഥിരമായി നെയ്യ് പുരട്ടാറുണ്ട്. ഇത് നല്ല ഉറക്കത്തിന് സഹായിക്കുമെന്നാണ് കരീനയുടെ പക്ഷം.
കപൂർ കുടുംബത്തിനൊന്നടങ്കം പ്രിയപ്പെട്ടതാണ് നെയ്യ്. ഈ ശീലം തുടങ്ങിയത് കരീനയുടെ മുത്തശ്ശിയായ കൃഷ്ണ കപൂറിൽനിന്നാണ്. വീട്ടിൽ തയ്യാറാക്കുന്ന എല്ലാ വിഭവത്തിലും നെയ്യ് ചേർക്കണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. ആ പ്രിയം അടുത്ത തലമുറകളിലേക്കും പകർന്നു. പരിപ്പ്-ചോറ്, റോട്ടി തുടങ്ങിയവയിലെല്ലാം കരീന നെയ്യ് ഉൾപ്പെടുത്താറുണ്ട്.
ഗുണങ്ങളെന്തെല്ലാം?
നെയ്യിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്; ഇത് കാഴ്ചശക്തിക്ക് സഹായകമാണ്. രോഗപ്രതിരോധത്തിനും നെയ്യ് സഹായിക്കുന്നു. എന്നാൽ, ഗുണങ്ങളേറെയുണ്ടെങ്കിലും എത്ര അളവിൽ നെയ്യ് കഴിക്കാമെന്നത് ഇപ്പോഴും ചർച്ചാവിഷയമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Saif Ali Khan reveals Kareena Kapoor's secret to glowing skin is ghee on the Kapil Sharma Show., Kareena applies ghee to the soles of her feet before sleeping for better sleep., The tradition was passed down from Kareena's grandmother Krishna Kapoor., Ghee is rich in Vitamin A, aids in eye health, and boosts immunity.