പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍

പ്രമേഹ രോഗമുള്ളവര്‍ക്ക് ഭക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണല്ലോ. ഇടനേരങ്ങളിലുണ്ടാകുന്ന ചെറിയ വിശപ്പുകള്‍, എന്തെങ്കിലും സ്‌നാക്കുകള്‍ കഴിക്കാന്‍ പ്രേരിപ്പിക്കും. വറുത്തതും മധുരമുളളതുമായ സ്‌നാക്കുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂട്ടുന്നു. എന്നാല്‍ രുചികരവും ആരോഗ്യകരവുമായ നിരവധി സ്‌നാക്കുകള്‍ നിങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ വെല്ലുവിളികള്‍ മറികടക്കാം.
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി സ്‌നാക്കുകള്‍
1. ആപ്പിള്‍ & പീനട്ട് ബട്ടര്‍
ആപ്പിളിലെ ഫൈബറും പീനട്ട് ബട്ടറിലെ (പഞ്ചസാരയില്ലാത്തത്) പ്രോട്ടീനും, ഹെല്‍ത്തി ഫാറ്റും രക്തത്തിലെ ഷുഗര്‍ സ്‌പൈക്ക് തടയാന്‍ സഹായിക്കും.
2. ചീസ് & ഹോള്‍ ഗ്രെയ്ന്‍ ക്രാക്കറുകള്‍
പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റ്, സ്ലോ-ഡൈജസ്റ്റിംഗ് കാര്‍ബ്‌സ് എന്നിവയുടെ ശരിയായ ക്രമീകരണമുളളതിനാല്‍, ഇതിലൂടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കും. ഒപ്പം വിശപ്പും മാറും
3. കോട്ടേജ് ചീസ് & ബെറീസ്
പ്രോട്ടീന്‍ സമൃദ്ധവും കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കുറഞ്ഞതുമായ ഈ കോമ്പിനേഷന്‍, ക്രീമിയും രുചിയില്‍ ചെറിയ മധുരമുളളതുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിറുത്താന്‍ ഇത് സഹായിക്കുന്നു.
4. ഗ്രീക്ക് യോഗര്‍ട്ട് & നട്ട്സ്
പഞ്ചസാര ചേര്‍ക്കാത്ത ഗ്രീക്ക് യോഗര്‍ട്ടില്‍ ബദാം അല്ലെങ്കില്‍ വാള്‍നട്ട് ചേര്‍ത്ത് കഴിക്കാം. രുചികരവും ക്രീമിയുമായ, കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കുറഞ്ഞ് സ്‌നാക്കാണിത്
5. പുഴുങ്ങിയ മുട്ട
കഴിക്കാനും തയ്യാറാക്കാനും എളുപ്പമുളള പ്രോട്ടീന്‍ സമൃദ്ധമായ മുട്ട, ദീര്‍ഘനേരത്തേക്ക് വിശപ്പടക്കുകയും ഗ്ലൂക്കോസ് ലെവല്‍ സ്ഥിരതയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.
6.റോസ്റ്റഡ് കടല
പ്രോട്ടീന്‍-ഫൈബര്‍ സമ്പന്നമായ മൊരിഞ്ഞ കടല നല്ലൊരു സ്‌നാക്ക് ഓപ്ഷനാണ്. ഇത് ചിപ്‌സിന് പകരമായി ഉപയോഗിക്കാവുന്നതാണ്.
പ്രമേഹ രോഗമുള്ളവര്‍ക്ക് സ്‌നാക്കുകള്‍ തിരഞ്ഞെടുക്കുന്നത് വലിയ വെല്ലുവിളിയാണെങ്കിലും, ശരിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിരഞ്ഞെടുക്കുന്നത് വയറും,മനസ്സും നിറയ്ക്കും. ഒപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കും.
(ശ്രദ്ധിക്കുക, പൊതുവായ വിവരങ്ങളാണിവ, ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover 6 delicious and healthy snack ideas perfect for diabetics. Manage blood sugar levels with these easy-to-prepare, low-carb options.