സന്ധിവേദന വന്നാൽ എന്ത് ചെയ്യണം? ശരീരം അനക്കാതിരുന്നാൽ വേദന കുറയുമോ?

AI നിർമിതചിത്രം
AI നിർമിതചിത്രം

സന്ധിവേദനയാണോ? വേദനയുള്ള ഭാഗം അനക്കാതിരുന്നാൽ മതി വേദന താനേ കുറഞ്ഞോളും എന്നാണ് ഭൂരിഭാഗം ആളുകളുടേയും ചിന്ത. കുറേ കാലം ഇവർ ഈ രീതി പിന്തുടരും, വേദന കുറയാതാവുകയും ആരോഗ്യകരമായ ജീവിതത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ട് തുടങ്ങുകയും ചെയ്യുമ്പോഴാണ് ചിലരെങ്കിലും ഡോക്ടറെ കാണുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. മറ്റു ചിലരാകട്ടെ വീണ്ടും കാത്തിരിക്കും. ഒരു രക്ഷയുമില്ലാതാകുമ്പോൾ ഡോക്ടറെയോ മറ്റേതെങ്കിലും ചികിത്സാ രീതികളെയോ ആശ്രയിക്കും. ആ ഘട്ടമെത്തുമ്പോഴേക്കും മിക്കവരിലും ചികിത്സ ഫലപ്രദമായി മാറാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.

സന്ധിവേദന വന്നാൽ…
പ്രായമായവരിൽ മാത്രം കണ്ടുവരുന്ന രോഗാവസ്ഥയല്ല സന്ധിവേദന. ചെറുപ്പക്കാരിലും കുഞ്ഞുങ്ങളിലുമെല്ലാം പല തരത്തിലുള്ള സന്ധിവേദനകൾ കണ്ടുവരാറുണ്ട്. കായിക മേഖലയിലെ പരിക്കുകൾ, നൃത്തം പോലുള്ള കലാരംഗങ്ങളിൽ നിന്നുള്ള പരിക്കുകൾ, ജിമ്മിൽ ഇടപെടുമ്പോഴുള്ള പരിക്കുകൾ, അശാസ്ത്രീയമായ ഫിസിക്കൽ ആക്റ്റിവിറ്റി, ദീർഘനേരം ഒരേ ഇരിപ്പിലുള്ള ജോലി, വ്യായാമക്കുറവ്, അമിതവണ്ണം, സന്ധികളിലെ പരിക്കുകൾ, വിവിധ തരം വാതരോഗങ്ങൾ എന്നിവയെല്ലാം സന്ധിവേദനയ്ക്ക് കാരണമാകാം. തുടക്കത്തിൽ ചെറിയ അസ്വസ്ഥതകൾ മാത്രമായിരിക്കും പലരിലും കാണപ്പെടുക. അത് ക്രമേണ അധികരിച്ച് നടക്കാനും പടികൾ കയറാനും ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാനും ദൈനംദിന ജോലികൾ നിർവ്വഹിക്കാനുമൊക്കെ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിൽ എത്തിച്ചേർന്നേക്കാം.

Continue reading