മഴക്കാലത്ത് രോഗങ്ങളെ അകറ്റാം; പ്രതിരോധശേഷി കൂട്ടാൻ ഈ പഴങ്ങൾ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തൂ

ജലദോഷം, പനി, ദഹനപ്രശ്‌നങ്ങൾ തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങളും കൂടുന്നത് മഴക്കാലത്താണ്. ഈ സമയത്ത് കാലാവസ്ഥാനുസൃതമായി ലഭിക്കുന്ന പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ജലാംശം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ പഴങ്ങൾ മഴക്കാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും കാലാവസ്ഥാ മാറ്റങ്ങളോട് ശരീരം എളുപ്പത്തിൽ പൊരുത്തപ്പെടാൻ സഹായിക്കുകയും ചെയ്യും.
ഞാവൽപ്പഴം: മഴക്കാലത്തിന്റെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് ഞാവൽപ്പഴം. വിറ്റാമിൻ സി, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ ഇത് പ്രതിരോധശേഷി കൂട്ടുകയും ഹീമോഗ്ലോബിൻ നില മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സ്വാഭാവിക ആന്റിമൈക്രോബിയൽ ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകമാണ്. ആന്റിഓക്‌സിഡന്റുകൾ മുടിവേരുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
Content Highlights: best-monsoon-fruits-boost-immunity-2026