ഇടതുവശം ചേർന്ന് കിടക്കുന്നവരാണോ? രാത്രിയിൽ ദുസ്വപ്നം കാണാറുണ്ടോ? ഇതാവാം കാരണം

രാത്രിയിൽ സമാധാനമായി കിടന്നുറങ്ങുകയെന്നത് ഒരു വ്യക്തിയുടെ മുഴുവൻ ആരോഗ്യത്തെയും സ്വാധീനിക്കുന്ന കാര്യമാണ്. എന്നാൽ നമ്മൾ ഉറങ്ങാൻ കിടക്കുന്ന രീതി ഉറക്കത്തിനിടെ നമ്മൾ കടന്നുപോകുന്ന മാനസികാവസ്ഥയിൽ വലിയ സ്വാധീനമുണ്ടാക്കുമത്രേ. ഇടതുവശത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങുന്നവർ പേടിസ്വപ്നങ്ങൾ കാണാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങൾ പറയുന്നു. "Sleep and Hypnosis" എന്ന ജേണലിൽ പ്രസിദ്ധീകരിച്ച 2004-ലെ ഒരു പഠനത്തിൽ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. വലതുവശം ചേർന്നുറങ്ങുന്നവർക്ക് ദുസ്വപ്നങ്ങൾ കുറവായിരിക്കുമെങ്കിലും ഉറക്കത്തിന്റെ ഗുണനിലവാരം അല്പം കുറവായിരിക്കുമെന്നും പഠനം പറയുന്നു.
"സ്വപ്നങ്ങളും ഉറക്കത്തിന്റെ ഗുണനിലവാരവും തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശരീരത്തിന്റെ പൊസിഷനുകളാൽ അത് സ്വാധീനിക്കപ്പെടാമെന്നുമാണ് നിഗമനം. വിഷാദരോഗം, പേടിസ്വപ്നങ്ങൾ, നാർകോലെപ്സി, സ്വപ്നങ്ങളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളുള്ളവർ sleeping position മാറ്റിയാൽ ഒരുപക്ഷേ ലക്ഷണങ്ങൾ പരിമിതപ്പെടുത്താൻ കഴിഞ്ഞേക്കും’’- പഠനത്തിൽ പറയുന്നു.
63 ആരോഗ്യവാന്മാരായ മുതിർന്നവരിലാണ് പഠനം നടത്തിയത്. ഉറങ്ങുന്ന വശവും സ്വപ്നാനുഭവങ്ങളും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് പഠനത്തിൽ മനസ്സിലായി. ഇടതുവശം ചെരിഞ്ഞുറങ്ങുന്നവർക്ക് സ്വപ്നങ്ങളിൽ തീവ്രമായ നെഗറ്റീവ് വികാരങ്ങൾ ഉണ്ടായപ്പോൾ, വലതുവശം ഉറങ്ങുന്നവർക്ക് ആശ്വാസവും സുരക്ഷിതത്വവും മാനസിക സുഖവുമെല്ലാമാണ് അനുഭവപ്പെട്ടത്.
അതേസമയം, ദഹനസംബന്ധമായ ആരോഗ്യത്തിനടക്കം ഇടതുവശം ചേർന്നു കിടക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. എന്നാൽ തലച്ചോറിന്റെ ആരോഗ്യത്തിന് വലതുവശമാണ് നല്ലത്. ചില ഹൃദയാരോഗ്യപ്രശ്നങ്ങളുമുള്ളവരോട് വലതുവശം ചേർന്നു കിടക്കണമെന്ന് നിർദേശിക്കാറുണ്ട്.
(ശ്രദ്ധിക്കുക, പൊതുവായ നിർദേശങ്ങളാണിവ. ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Optimizes digestion by reducing acid reflux symptoms., Improves lymphatic drainage and circulation for overall health., Recommended for pregnant women to support healthy blood flow., Reduces pressure on the heart and vital organs during sleep.