എല്ലാ മറവിയും അൽഷൈമേഴ്‌സ് രോഗമാണോ? അറിയാം ലക്ഷണങ്ങൾ

ഓർമ്മകൾ ജീവിതത്തിന്റെ വിലപ്പെട്ട ഭാഗമാണ്. എന്നാൽ, പതിവായ മറവികൾ ക്രമേണ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറുമ്പോൾ അത് പ്രായത്തിന്റെ സ്വാഭാവിക മാറ്റം മാത്രമായി കാണരുത്. അൽഷൈമേഴ്‌സ്‌ രോഗം ഉൾപ്പെടെയുള്ള ഡിമെൻഷ്യയുടെ തുടക്കലക്ഷണമാകാം ഇത്.

ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിക്കുക, അടുത്തിടെയുണ്ടായ കാര്യങ്ങൾ ഓർമ്മിക്കാനാകാതെ വരിക, പരിചിതമായ സ്ഥലങ്ങളിലും വഴിതെറ്റുക, ശരിയായ വാക്കുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുക, പതിവായി ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ പ്രയാസം നേരിടുക തുടങ്ങിയവ ശ്രദ്ധിക്കേണ്ട പ്രധാന സൂചനകളാണ്. വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റങ്ങളും അവഗണിക്കരുത്.

Content Highlights: Distinguish between normal aging and early signs of Alzheimer's disease. Identify common symptoms like repeating questions, confusion, and language difficulty.

Continue reading