അവധിക്കാലം ആഘോഷമാക്കാന്‍ നാല് കിടിലന്‍ ഡെസ്റ്റിനേഷന്‍സ്

ബാലി
ബാലി

വീണ്ടും ഒരു വേനലവധി വന്നെത്തിയിരിക്കുന്നു. ഈ വിഷുക്കാലത്ത് ഫാമിലിയോടൊപ്പം ഒരു ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ? വിദേശത്തും ഇന്ത്യയിലുമായി അടിച്ചുപൊളിക്കാന്‍ ഇതാ നാല് ഡെസ്റ്റിനേഷനുകള്‍ നിങ്ങളെ കാത്തിരിക്കുന്നു.

1. ബാലി

മനോഹരമായ കടല്‍ത്തീരങ്ങള്‍, നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലുകളും മഴക്കാടുകളും. കണ്ടാല്‍ മതിവരാത്ത പ്രകൃതിഭംഗി.  ഇന്‍ഡൊനീഷ്യയിലുള്ള ഒരു പ്രവിശ്യദ്വീപായ ബാലി, അതിശയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യത്തിനും സാംസ്‌കാരികവൈവിധ്യത്തിനും പേരുകേട്ട ഇടമാണ്. പരമ്പരാഗതമായി കാര്‍ഷികവൃത്തിയെ സ്വീകരിക്കുമ്പോഴും ടൂറിസത്തിന്റെ അനന്തസാധ്യതകൂടി ബാലി തുറന്നുവെക്കുന്നു. 

WHAT TO SEE:
കുട്ട ബീച്ച്: ബാലിയിലെത്തുന്ന സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില് ആദ്യം ഉള്ളത് കുട്ട ബീച്ചാണ്. ബാലിയിലെ ഏറ്റവും പ്രശസ്തമായ കടലോര വിനോദസഞ്ചാര കേന്ദ്രവും ഇതുതന്നെ. അസ്തമയസൗന്ദര്യവും രാത്രിവിരുന്നുമെല്ലാം യാത്രികര്‍ക്ക് പുത്തന് അനുഭവമായിത്തീരുന്നു. 

ഉബുദ്: ബാലിയുടെ സാംസ്‌കാരിക ഹൃദയം എന്നറിയപ്പെടുന്ന ഉബുദില്‍ എത്തിയാല്‍ വിശാലമായ വയലേലകളും തോട്ടങ്ങളും നിറഞ്ഞ സുന്ദരഭൂമിയാണ് കാത്തിരിക്കുക. ഇവിടെയുള്ള പരമ്പരാഗത കരകൗശല വിപണികളില്‍ ഷോപ്പിങ് നടത്തുകയും ചെയ്യാം. 

ടാനാ ലോട്ട്: ബാലിയുടെ പ്രതീകമെന്ന് വിശേഷണമുള്ള പൗരാണിക ക്ഷേത്രമാണിത്. കടലില്‍ രൂപപ്പെട്ട പാറക്കെട്ടുകളുടെ മുകളിലാണ് ഈ ദേവാലയം പണികഴിപ്പിച്ചിട്ടുള്ളത്. 

തീര്‍ഥഗംഗ വാട്ടര്‍ പാലസ്: ബാലിയിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒന്നാണ് പഴയ ഈ രാജകൊട്ടാരം. കുളങ്ങളും ജലധാരകളും ശില്പങ്ങളും നിറഞ്ഞ വാട്ടല്‍ പാലസിന്റെ ശില്പഭംഗി ഏവരെയും അതിശയിപ്പിക്കും. നിറച്ചാര്‍ത്തിന്റെ ആഘോഷരാവുകള്‍ക്ക് പ്രശസ്തമാണ് ബാലി. മൗണ്ട് ബത്തൂര്‍ ഹൈക്കിങ്, വെല്‍നസ് റിട്രീറ്റുകള്‍ എന്നിവയെല്ലാം ബാലിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ബാലിയിലേക്ക് പോകാന്‍ വിസ ഓണ്‍ അറൈവലാണ്.

ഫ്‌ളൈറ്റ്: ബജറ്റ് എയര്‍ലൈന്‍സുകളായ സ്‌കൂട്ട്, മലേഷ്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ എന്നിവയെല്ലാം കേരളത്തില്‍നിന്ന് ബാലിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ക്വലാലംപുര്‍, ബാങ്കോക്ക്, സിങ്കപ്പൂര്‍ വഴിയാണ് ബാലിയിലേക്ക് സര്‍വീസ് നടത്തുന്നത്.

STAY:
Terra Cottages:
Jl. Pantai Bingin, Pecatu, Kec. Kuta Sel, Kabupaten Badung, Bali 80361.
Contact: +62 812-3707-8509

Kastara Reosrt:
Jl. Bangkiang Sidem, Keliki, Kecamatan Ubud, Kabupaten Gianyar, Bali. 
Contact: +62 361 9086873

2. അന്തമാന്‍ 
ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശംകൂടിയായ അന്തമാന്‍ ദ്വീപുകള്‍ എന്തുകൊണ്ടാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാകുന്നത്. സുന്ദരമായ ബീച്ചുകളും ദ്വീപുകളും പ്രകൃതിഭംഗിയും മാത്രമല്ല ചരിത്ര സ്മാരകളും അന്തമാന്‍ ദ്വീപില്‍ കാണാനാകും. ജലവിനോദങ്ങള്‍ക്ക് പേരുകേട്ട ഇടമായതിനാല്‍ സാഹസിക സഞ്ചാരികളും അന്തമാനെ തിരഞ്ഞെടുക്കുന്നു.

അന്‍ഡമാന്‍ ദ്വീപ്/ മാതൃഭൂമി ആര്‍ക്കൈവ്‌സ്


WHAT TO SEE:

സ്വരാജ് ദ്വീപ്: തലസ്ഥാനമായ ശ്രീവിജയപുരത്തുനിന്ന് 39 കി.മി. മാറി സ്ഥിതിചെയ്യുന്ന ഈ ദ്വീപിലെത്തിയാല്‍ സഞ്ചാരികള്‍ സ്വയംമറക്കും. മഴക്കാല വനങ്ങളുടെ പച്ചപ്പും വെള്ളമണല്‍നിറഞ്ഞ തീരങ്ങളും കടലിന്റെ ആകാശനീലിമയുമെല്ലാം ഏതൊരു സഞ്ചാരികള്‍ക്കും പുത്തന്‍ അനുഭവം സമ്മാനിക്കും. സ്‌കൂബ ഡൈവിങ്, സ്‌നോര്‍ക്കലിങ്, കയാക്കിങ് തുടങ്ങി സാഹസിക ജലവിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ സ്വരാജ് ദ്വീപ് ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. ഇതിനുപുറമേ ഷഹീദ് ദ്വീപ്, മായാബന്ദര്‍, ബാരന്‍, ലോങ് ഐലന്‍ഡ്, ലിറ്റില്‍ അന്തമാന്‍ തുടങ്ങി ഒട്ടേറെ ദ്വീപുകളിലെ സുന്ദരക്കാഴ്ചയും ആസ്വദിക്കാനാകും. കാടിന്റെ വന്യതയും തെളിഞ്ഞ ജലാശയങ്ങളും വൈവിധ്യമാര്‍ന്ന ഗോത്രജീവിതങ്ങളുമെല്ലാം അന്തമാന്റെ മറ്റൊരു പ്രത്യേകതകൂടിയാണ്. 
സെല്ലുലാര്‍ ജയില്‍: ഇന്ത്യന് സ്വാതന്ത്ര്യസമര സേനാനികളെ തടവില്‍ പാര്‍പ്പിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ 1906-ല്‍ പണികഴിപ്പിച്ചതാണ് ഈ ജയില്‍. തലസ്ഥാനമായ ശ്രീവിജയപുരത്താണ് ഈ തടവറ സ്ഥിതിചെയ്യുന്നത്. ചരിത്രാന്വേഷികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് സെല്ലുലാര്‍ ജയില്‍.  സ്വാതന്ത്ര്യാനന്തരം സഞ്ചാരികള്‍ക്കായി ഇത് മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്. കേന്ദ്രഭരണപ്രദേശമായതിനാല്‍ അന്തമാനിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിസയുടെയും ആവശ്യമില്ല. 
ഫ്‌ളൈറ്റ്: കേരളത്തില്‍നിന്ന് ശ്രീവിജയപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ലഭിക്കും. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അന്തമാനിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

സെല്ലുലാര്‍ ജയില്‍/ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്

STAY: 

HOTEL MAGPIE:
Main ATR Road Near Runway, Dollygunj, 
Sri Vijaya Puram, Andaman and Nicobar Islands. 
Contact: 096795 82226TSG Aura Reosrt:
Beach No. 5, Sitapur Beach, Neil Islands, Port Blair, Sitapur, Andaman and Nicobar Islands.
Contact: 03192 246 488.
 


3. ഇരവികുളം നാഷണല്‍ പാര്‍ക്ക്:

രാജമല വന്യജീവി സങ്കേതം എന്ന പേരിലും അറിയപ്പെടുന്ന ഈ ദേശീയോദ്യാനം യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമാണ്. പശ്ചിമഘട്ടത്തിലെ സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമായ ഇവിടം സഞ്ചാരികള്‍ക്ക് ഒരുപാട് കാഴ്ചകള്‍ സമ്മാനിക്കും. ഇരവികുളം ദേശീയോദ്യാനം പ്രധാനമായും മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ. സന്ദര്‍ശകര്‍ക്ക് ടൂറിസം ഏരിയയില്‍ മാത്രമേ പ്രവേശനമുള്ളൂ.

വരയാടിന്‍ ചന്തം, ഇരവികുളത്തെ കാഴ്ച

EXPLORE:
വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ കേന്ദ്രമാണിത്. പുല്‍മേട്ടുകളിലും പാറക്കെട്ടുകളിലൂടെയും അനായാസം പായുന്ന വരയാടിന്‍ കൂട്ടങ്ങളെ കാണാനുള്ള അപൂര്‍വാവസരമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക. ഒപ്പം ആനകളും സിംഹവാലന്‍ കുരങ്ങുകളും അടക്കം വന്യജീവികളെയും കാണാന്‍ സാധിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയും ഇവിടെ നിന്ന് കാണാനാകും. 

STAY:
Hotel Emerald Inn
Silent Valley Road, Near, NH-49, Munnar.
Contact: 095265 27111
mail: emeraldinmunnar@gmail.com

Kurinji Wanderlust Resort
Colony Road, near Supplyco Office, Vatanappally, Munnar,
Contact: 099957 71551
mail: mail@kurinjiwanderlust.com

4. ഉദയ്പുര്‍:

'തടാകങ്ങളുടെ നഗരം' എന്ന് വിളിപ്പേരുള്ള രാജസ്ഥാനിലെ ഉദയ്പുരിലേക്കുള്ള യാത്ര നിങ്ങള്‍ക്ക് പുത്തന്‍ അനുഭവമാകും.  പച്ചപ്പ് നിറഞ്ഞ ആരവല്ലി പര്‍വ്വതങ്ങള്‍ക്ക് താഴെ ആകാശനീലിമയാര്‍ന്ന തടാകങ്ങളുടെ സൗന്ദര്യത്തിനൊപ്പം ഇവിടെയുള്ള കോട്ടകളുടെ ശില്പചാതുരിയും ഏവരെയും അതിശയിപ്പിക്കും. ചരിത്രാന്വേഷികള്‍ക്ക് ആകട്ടെ മധ്യകാല രാജവംശത്തിന്റെ കഥകള്‍ പറയുന്ന നിര്‍മ്മിതകളും കണ്ട് ആസ്വദിക്കാം. 

ഉദയ്പുര്‍/ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്

EXPLORE:

ലേക് പാലസ്: 1743-ല്‍ ഉദയ്പുരിലെ പിച്ചോള തടാക്കരയിലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. കറുപ്പിലും വെളുപ്പിലുമുള്ള മാര്‍ബിളിനാല്‍ പണികഴിപ്പിച്ച ചുവരുകളും, വിലയേറിയ കല്ലുകള്‍കൊണ്ടും അലങ്കാരവസ്തുക്കള്‍ക്കൊണ്ടും നിര്‍മ്മിച്ചിട്ടുള്ള ഈ കൊട്ടാരം സഞ്ചാരികള്‍ക്ക് എന്നും അദ്ഭുതമാണ്. പൂന്തോട്ടങ്ങളും ജലധാരകളും നിറഞ്ഞ ലേക് പാലസ് സഞ്ചാരികള്‍ക്ക് നിത്യവിസ്മയമായിത്തീരും.
അഹാര്‍ മ്യൂസിയം: മേവാറിലെ മഹാറാണിമാരുടെ ശവകുടീരത്തിന് സമീപത്തുള്ള മ്യൂസിയമാണിത്. ബി.സി 1700 മുതലുള്ള ശില്പങ്ങളും പുരാവസ്തുക്കളുടെയും അപൂര്‍വ ശേഖരമാണ് അഹാര്‍ മ്യൂസിയത്തിലുള്ളത്.
ഫത്തേസാഗര്‍ ലേക്: കുന്നുകളും വനപ്രദേശങ്ങളും അതിരിടുന്ന മനോഹരമായ ഈ തടാകം പിച്ചോള തടാകത്തിന്റെ വടക്ക് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഈ തടാകത്തില്‍ മനോഹരമായ നെഹ്‌റു ദ്വീപും ഉദയ്പൂര്‍ സോളാര്‍ ഒബ്സര്‍വേറ്ററിയും മികച്ച കാഴ്ചാനുഭവം സമ്മാനിക്കും. ഇവിടെ ബോട്ടിങ്ങിനും സൗകര്യമുണ്ട്. കേരളത്തില്‍നിന്ന് ഉദയ്പുരിലേക്ക് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും സര്‍വീസ് നടത്തുന്നുണ്ട്.

STAY:

The Oberoi Udaivilas:
Badi-Gorela-Mulla Talai Rd, Haridas Ji Ki Magri, Pichola, Udaipur.
contact: 0294 243 3300.
mail: udaivilas@oberoihotels.com.

 Hotel Amar Kothi:
5-C, Trident-Udaivilas Road, Malla Talai, Udaipur.
Contact: 096366 59626.
mail: amarkothimkt@gmail.com
 

Content Highlights: vacation planner